സതീശന്റെ മോന്‍ മറുപടിയുമായെത്തി; തേച്ചിട്ട് പോയതിന്റെ കാരണം പിടികിട്ടിയല്ലോയെന്ന് ചോദ്യവും, സ്ത്രീകള്‍ തെറി വിളിച്ചാല്‍ മാസ്, ആണുങ്ങള്‍ വിളിച്ചാല്‍ കേസ്…

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയ്ക്ക് മറുപടി വീഡിയോ. മൂന്ന് പെണ്‍കുട്ടികളുടെ ടിക് ടോക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായത്. ‘സതീശന്റെ മോന്‍ അല്ലേ ടാ, നിന്നെ ഞാന്‍ സ്റ്റാന്‍ഡില് കണ്ടതല്ലേ,’എന്ന് തുടങ്ങുന്ന പാരഡി പാട്ടാണ് മൂന്ന് പെണ്‍കുട്ടികള്‍ പാടിയത്. അതിന് ശേഷം അതിലൊരു പെണ്‍കുട്ടിയെ സ്‌നേഹിച്ച് ചതിച്ച ഒരു സതീശന്റെ മകനെ തെറി വിളിക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. പാരഡി പാട്ടിന് ശേഷമുള്ള അസഭ്യവാക്കുകള്‍ മൂലം വീഡിയോ പെട്ടെന്ന് തന്നെ വൈറലാകുകയും ചെയ്തു.

സോഷ്യല്‍ മീഡിയയിലൂടെ വിഡിയോ വിവാദമായതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്.

ഇന്ന് അതിന് മറുപടിയുമായി സതീശന്റെ മോന്‍ ഇറങ്ങിയിട്ടുണ്ട്. തേച്ചിട്ട് പോയതിന്റെ കാരണം എല്ലാവര്‍ക്കും വീഡിയോ കണ്ടപ്പോള്‍ പിടികിട്ടിയല്ലോയെന്നു മറുചോദ്യവും. ഇത് മാത്രമല്ല, പെണ്‍കുട്ടികള്‍ ചീത്ത വിളിച്ചതിനെതിരെ പ്രതികരിക്കുകയും ചെയ്തു. സ്ത്രീകള്‍ തെറി വിളിച്ചാല്‍ മാസ്, ആണുങ്ങള്‍ വിളിച്ചാല്‍ കേസ് എന്നായിരുന്നു പ്രതികരണം.

Top