ടിക് ടോക്കിലൂടെ വൈറലായ അമ്മാമ്മയും കൊച്ചുമകനും സിനിമയിലേക്ക്

കൊച്ചി: ടിക് ടോക്കിലൂടെ വൈറലായ അമ്മാമ്മയെയും കൊച്ചുമകനെയും ഇനി വെള്ളിത്തിരയില്‍ കാണാം. നവാഗത സംവിധായകനായ ബിന്‍ഷാദ് നാസറിന്റെ ‘സുന്ദരന്‍ സുഭാഷ്’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും സിനിമയിലേക്ക് എത്തുന്നത്. എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശിയാണ് ഈ അമ്മാമ്മയും കൊച്ചുമകനും. അമ്മാമ്മയുടെ പേര് മേരി ജോസഫ്,കൊച്ചു മകന്‍ ജിന്‍സണ്‍. പ്രവാസിയായ ജിന്‍സണ്‍ നാട്ടിലെത്തിയപ്പോള്‍ തമാശയ്ക്ക് എടുത്ത ഇരുവരുടെയും വീഡിയോകളാണ് ടിക് ടോക്കിലൂടെ വൈറലായത്. തന്നെക്കാളും ആരാധകര്‍ അമ്മാമ്മയ്ക്കാണെന്ന് ജിന്‍സണ്‍ പറയുന്നു. തങ്ങളെ സിനിമയിലെടുത്ത വിവരം ജിന്‍സണ്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. എല്ലാവരുടെയും പ്രോത്സാഹനവും പ്രാര്‍ത്ഥനയും തങ്ങള്‍ക്ക് വേണമെന്ന് ജിന്‍സണ്‍ പറയുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ദേവന്‍ സുബ്രഹ്മണ്യനാണ്. നിതീഷ് കൃഷ്ണന്‍, മഞ്ജു, ഹരിശ്രീ അശോകന്‍, അലന്‍സിയര്‍, ബിറ്റോ ഡേവിസ് തുങ്ങി വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Top