ടിക് ടോക്കിന്റെ കുതിപ്പില്‍ പകച്ച് ഫേസ്ബുക്; അനുകരണ ആപ്പിറക്കി പിടിച്ചു നില്‍ക്കാന്‍ ശ്രമം

സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ ചലനം സൃഷ്ടിച്ച ആപ്പാണ് ടിക് ടോക്. നിരവധി രാജ്യങ്ങലില്‍ നിന്നായി കോടിക്കണക്കിന് ഉപഭോക്താക്കളുമായി വമ്പന്‍ കുതിച്ചുകയറ്റമാണ് ടിക് ടോക് നടത്തിയത്. ടിക് ടോക് തരംഗം മറ്റു സാമൂഹ്യ മാധ്യമങ്ങളെ ഭീതിയില്‍ ആഴ്ത്തിയിട്ടുണ്ട്.

ഡാറ്റാ മോഷണവും വിവരങ്ങള്‍ ചോര്‍ന്നതും ഒക്കെയായി കൂപ്പുകുത്തുന്ന ഫേസ്ബുക്കിനെയാണ് ടിക് ടോക് നോട്ടമിടുന്നത്. മ്യൂസിക്കലി ഏറ്റെടുത്ത ശേഷം ഏറെ ശ്രദ്ധേയമയി മാറിയ ടിക്ടോക് 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോകളാണ് അവതരിപ്പിക്കുന്നത്.

ലിപ്‌സിംക് വിഡിയോകളും ഒറിജിനല്‍ വിഡിയോകളും എല്ലാം ഉള്‍പ്പെടുന്ന ടിക്ടോകിന്റെ ബിസിനസ് മോഡല്‍ അനുകരിച്ച് പുതിയൊരു ആപ്പ് ഉണ്ടാക്കി ഉപയോക്താക്കളെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ് ഫെയ്‌സ്ബുക്. ഫെയ്‌സ്ബുക് മ്യൂസിക് സേവനങ്ങളും ലിപ്‌സിംക് ലൈവ് സംവിധാനവും പ്രയോജനപ്പെടുത്തിക്കൊണ്ട് കൗമാരക്കാരെ ആകര്‍ഷിക്കാനുള്ള പരിശ്രമമാണ് പുതിയ ആപ്പിലൂടെ മുന്നോട്ടു വയ്ക്കുന്നത്.

ടിക്ടോകിനെ മറികടക്കാന്‍ ഫെയ്‌സ്ബുക് നിര്‍മിക്കുന്ന ആപ്പിന് ലാസ്സോ എന്നാണ് പേര്. വളര്‍ച്ചാനിരക്കില്‍ വലിയ ഇടിവു നേരിടുന്ന ഫെയ്‌സ്ബുക്കിന് ടിക്ടോക് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

Top