കേരളം പാക്കിസ്ഥാനെന്ന് ടൈംസ് നൗ ചാനല്‍; ഒടുവില്‍ മാപ്പ് പറഞ്ഞു.ചാനലിനെ ‘ടൈംസ് കൗ’ എന്നാക്കി മലയാളികള്‍

തിരുവനന്തപുരം:കേരളത്തെ പാകിസ്ഥാനെന്ന് വിശേഷിപ്പിച്ച് ടൈംസ് നൗ ടിവി ചാനലിന് എതിരെ പ്രതിഷേധം .ഒടുവില്‍ ടൈംസ് നൗ ചാനല്‍ മാപ്പുപറഞ്ഞു. ടൈപ്പിംഗ് മിസ്റ്റേക്ക് ആയിരുന്നു എന്നാണ് ചാനലിന്റെ വിശദീകരണം. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ കേരളാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചാനല്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് കേരളത്തെ പാകിസ്ഥാനായി വിശേഷിപ്പിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.

ടൈംസ് കൗ എന്ന ഹാഷ്‌ടാഗ് ക്യാമ്പയിനിലൂടെ വന്‍ പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.ഇടി മുഴങ്ങിയ പാക്കിസ്ഥാന് സമാനമായ, സംസ്ഥാനത്തില്‍ ബീഫ് വിഷയത്തില്‍ സമരം നടക്കുമ്പോള്‍ അമിത്ഷാ എത്തി എന്ന പ്രാമര്‍ശമാണ് ചാനല്‍ നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമിത്ഷായുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആരംഭിച്ച അമിട്ട്ഷാജി എന്ന ഹാഷ്ടാഗ് ട്വിറ്റില്‍ ട്രെന്‍ഡിംഗ് ആയി മാറിയിരുന്നു. ഇക്കാര്യം പല ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.ടൈംസിന്റെ പരാമര്‍ശം വിവാദമായതോടെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ടൈംസ് നൗവിന്റെ ഫേസ്ബുക്ക് പേജിലും പതിവ്‌പോലെ മലയാളികള്‍ പൊങ്കാലയിട്ടിരുന്നു.

Top