തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ട് പിണറായി വിജയന്‍ ഗവണ്‍മെന്‌റ് തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. ഈ തീരുമാനത്തിന് പല തരം മാനങ്ങളാണ് ഉള്ളത്. ടൈറ്റാനിയത്തിലെ അഴിമതിയുടെ പൂര്‍ണ്ണരൂപം മനസിലാക്കുക എന്നതിന് മുകളില്‍ കേന്ദ്ര സര്‍ക്കാരുമായി കൈ കൊടുക്കാനുള്ള ഉപാധിയായിട്ടാണ് സര്‍ക്കാര്‍ ഈ വിഷയത്തെ കാണുന്നതെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.
ടൈറ്റാനിയത്തില്‍ മലിനീകരണ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണമാണ് സിബിഐക്ക് വിട്ടത്. 2004-2006 കാലത്ത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും ഇബ്രാഹിം കുഞ്ഞ് വ്യവസായ വകുപ്പ് മന്ത്രിയുമായിരുന്ന കാലത്ത് തിരുവനന്തപുരത്തെ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡില്‍ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിക്കാനുള്ള തീരുമാനമെടുത്തത്. ഇതില്‍ 256 കോടി രൂപയുടെ അഴിമതി നടന്നതായാണ് ആരോപണം ഉയര്‍ന്നിരുന്നത്.
ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് 80 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ടൈറ്റാനിയം മുന്‍ചെയര്‍മാന്‍, മുന്‍ എം.ഡി.മാര്‍ എന്നിവരുള്‍പ്പെടെ ആറ് ഉന്നത ഉദ്യോഗസ്ഥരെയാണ് വിജിലന്‍സ് പ്രതികളാക്കിയത്. ഈ കേസാണ് ഇപ്പോള്‍ സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് അന്താരാഷ്ട്ര ബന്ധം ഉള്ളതുകൊണ്ടാണ് കേസ് സിബിഐക്ക് വിടുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
എന്നാല്‍, രാഷ്ട്രീയ എതിരാളികളെ കേസില്‍ കുടുക്കി ഇല്ലായ്മ ചെയ്യുന്ന ബിജെപി സര്‍ക്കാരിന്റെ നെറികെട്ട തന്ത്രമാണ് പിണറായിയും പയറ്റുന്നതെന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. അമിത് ഷായുടെ കൈകളിലേയ്ക്ക് രാഷ്ട്രീയ എതിരാളികളെ എത്തിച്ചു നല്‍കിയിരിക്കുകയാണ് കേസ് സിബിഐക്ക് കൈമാറിയതിലൂടെ പിണറായി വിജയന്‍