പൊലീസിനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരന്മാരുടെ അവകാശത്തിന് മേലെ കുതിര കയറരുത്

കണ്ണൂര്‍: പൊലീസിനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസുകാര്‍ പൗരാവകാശത്തിന് മുകളില്‍ കുതിര കയറരുതെന്ന് പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂരിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ പൊലീസിന് തടസമില്ല. എന്നാല്‍ ചെയ്യാന്‍ പാടില്ലാത്തത് ചെയ്താല്‍ കൊലക്കുറ്റത്തിന് വരെ പൊലീസുകാര്‍ക്കെതിരെ കേസെടുക്കും. സിസിടിവി കാമറകള്‍ പൊലീസുകാരെ മര്യാദ പഠിപ്പിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ലോക്കപ്പുകള്‍ ഉള്ള എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കാന്‍ ഡിജിപിയുടെ ഉത്തരവിറങ്ങിയിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ നടപടി വേണമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. 471 സ്റ്റേഷനുകളിലാണ് സിസിടിവി സ്ഥാപിക്കുന്നത്. കാമറ സ്ഥാപിച്ച ശേഷം പണത്തിനായി ബില്ലുകൾ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ എസ്പിക്ക് കൈമാറണമെന്നും ബെഹ്‌റ പറഞ്ഞു. അതാത് സ്റ്റേഷനിലെ കമ്പ്യൂട്ടറുമായി സിസിടിവി ബന്ധിപ്പിക്കണം. എല്ലാ ആഴ്ചയിലും ഹാർഡ് ഡിസ്കി ലെ ദൃശ്യങ്ങൾ ഡിവിഡിയിലേക്ക് മാറ്റണം എന്നും ഉത്തരവില്‍ പറയുന്നു.വരാപ്പുഴ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്. പൊലീസിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top