80 കോടി നഷ്ടം !!അഴിമതിക്കേസിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും !!ഉമ്മൻ ചാണ്ടി തുലച്ചത് 80 കോടി,കേസ് സിബിഐക്ക് !!

തിരുവനന്തപുരം :ടൈറ്റാനിയം അഴിമതിക്കേസിന്റെ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടു. ടൈറ്റാനിയം കേസില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അഴിമതിക്കാരാണെന്ന് മുന്‍ മന്ത്രി കെ.കെ രാമചന്ദ്രന്‍.വിജിലന്‍സ് അന്വേഷണം പ്രഹസനമായിരുന്നുവെന്നും സിബിഐ അന്വേഷണത്തിലൂടെ സത്യം പുറത്തു വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.അഴിമതിയെ കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണമാണ് കേസില്‍ ഉന്നയിക്കുന്നത്. നിലവില്‍ കേസ് അന്വേഷിച്ചിരുന്നത് വിജിലന്‍സായിരുന്നു.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ടൈറ്റാനിയത്തില്‍ മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനായുള്ള ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്നാണ് കേസ് പറയുന്നത്. ഇപ്പോള്‍ പ്രതികളായുള്ളത് ഉദ്യോഗസ്ഥരുള്‍പ്പെടെ ആറുപേരാണ്.കേസിന്റെ അന്വേഷണത്തില്‍ 80 കോടി നഷ്ടം സംഭവിച്ചുവെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. വിദേശ കമ്പനി ഉള്‍പ്പെട്ടിട്ടുള്ള കേസായതിനാല്‍ സിബിഐക്ക് കൈമാറണമെന്ന് വിജിലന്‍സ് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പൊതുമേഖലാ സ്ഥാപനമായ ടൈറ്റാനിയത്തില്‍ മാലിന്യ സംസ്‍കരണ പ്ലാന്‍റ് സ്ഥാപിക്കുന്നതിനായി ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്നാണ് കേസ്
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പൊതുമേഖലാ സ്ഥാപനമായ ടൈറ്റാനിയത്തില്‍ മാലിന്യ സംസ്‍കരണ പ്ലാന്‍റ് സ്ഥാപിക്കുന്നതിനായി ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്നാണ് കേസ്.

മെറ്റ്കോണ്‍ എന്ന കമ്പനിയുടെ പഠനറിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മാലിന്യപ്ലാന്‍റ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. 260 കോടിയുടെ മാലിന്യ സംസ്കരണ സാമഗ്രികള്‍ വാങ്ങുന്നതിനായി ധാരണ പത്രം ഒപ്പിട്ടിരുന്നു.അതില്‍ 86 കോടിയുടെ സാമഗ്രികള്‍ ഇറക്കുമതി ചെയ്തിരുന്നെങ്കിലും സ്ഥാപിക്കാനായിരുന്നില്ല.അതില്‍ 80 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നാണ് കണ്ടെത്തല്‍.അന്തര്‍ സംസ്ഥാന,വിദേശ ബന്ധങ്ങള്‍ കേസുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാലാണ് കേസ് സിബിഐക്ക് വിടാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തത്‌. ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേ സമയം കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചത് രാഷ്ട്രീയമായ വേട്ടയാടലിന്റെ ഭാഗമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരണവുമായി രംഗത്തെത്തി.

Top