കൊച്ചി:ഉപതിരഞ്ഞെടുപ്പു നടന്ന എറണാകുളം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ടി. ജെ. വിനോദ് വിജയിച്ചു. 3673 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയം പിടിച്ചടക്കിയത്. എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി മനു റോയ് രണ്ടാമതാണ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി സി.ജി രാജഗോപാലിനായിരുന്നു ലീഡ്. മൂന്ന് വോട്ടിനായിരുന്നു രാജഗോപാലിന്റെ ലീഡ്. മനു റോയിയുടെ അപരനും വന്‍തോതില്‍ വോട്ട് പിടിച്ചിട്ടുണ്ട്. മനു റോയിയുടെ അപരന്‍ നേടിയത് 2402 വോട്ടുകളാണ്.
താന്‍ പ്രതീക്ഷച്ചതിനേക്കാള്‍ കൂടുതല്‍ ലീഡ് മഞ്ചേശ്വരത്ത് കിട്ടിയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന്‍. ബി.ജെ.പി അനുഭാവികളുടെയും വോട്ട് തനിക്ക് ലഭിച്ചിരിക്കാമെന്നും എം. സി ഖമറുദ്ദീന്‍. പ്രധാന പഞ്ചായത്തുകള്‍ കൂടി എണ്ണിയാല്‍ ഇനിയും ലീഡ് കൂടുമെന്നും അദ്ദേഹം പറഞ്ഞു. 7606 വോട്ടുകള്‍ക്കാണ് എം. സി ഖമറുദ്ദീന്‍ ലീഡ് ചെയ്യുന്നത്. ബി.ജെ.പി സ്ഥാനാര്‍ഥി രവീഷ് താന്ത്രി കുന്‍ഠാറാണ് രണ്ടാം സ്ഥാനത്ത് .
തിരഞ്ഞെടുപ്പു ഫലം പുറത്തു വരുമ്പോൾ വട്ടിയൂർക്കാലും കോന്നിയിലും എൽഡിഎഫും മറ്റു രണ്ടിടത്തും യുഡിഎഫും മുന്നേറുന്നു. മഞ്ചേശ്വരത്ത് വ്യക്തമായ ഭൂരിപക്ഷം നിലനിർത്തി യുഡിഎഫ് സ്ഥാനാർഥി എം. സി. കമറുദ്ദീൻ മുന്നേറുന്നു. വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർഥി വി. കെ. പ്രശാന്ത് തുടക്കം മുതൽ ലീഡ് നിലനിർത്തുമ്പോൾ കോന്നിയിലും അട്ടിമറി ജയത്തിനൊരുങ്ങി എൽഡിഎഫ് സ്ഥാനാർഥി കെ.യു. ജനീഷ് കുമാർ. അരൂരിൽ ഷാനിമോൾ ഉസ്മാൻ ലീഡ് ചെയ്യുന്നു. ഉച്ചയ്ക്കു രണ്ടിനു മുൻപ് എല്ലായിടത്തും ഫലം പ്രഖ്യാപിക്കാനാകുമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കി.
മഴയെത്തുടര്‍ന്നു പോളിങ് ശതമാനം കുറഞ്ഞത് ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് മുന്നണികള്‍. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ റിഹേഴ്സലായതിനാല്‍ മൂന്നു മുന്നണികളും ആകാംക്ഷയോടെയാണ് തിരഞ്ഞെടുപ്പു ഫലം കാത്തിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചു സീറ്റുകളില്‍ നാലും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകൾ. കോന്നിയില്‍ മുന്‍ എംഎല്‍എ അടൂര്‍ പ്രകാശിന്റെ പിന്തുണ സംബന്ധിച്ച് പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമുണ്ട്. ഫലം എതിരാണെങ്കില്‍ അടൂര്‍ പ്രകാശിനു മറുപടി പറയേണ്ടി വരും. അരൂരിനു പുറമേ വട്ടിയൂര്‍ക്കാവും കോന്നിയും വിജയിക്കുമെന്നാണ് എല്‍ഡിഎഫ് നേതൃത്വത്തിന്റെ പ്രതീക്ഷ.