സീറ്റ് വിവാദം; കത്തിനു പിന്നില്‍ ആരെന്നു വെളിപ്പെടുത്തി ടിഎന്‍ പ്രതാപന്‍

tn-prathapan

തൃശൂര്‍: ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നു പറഞ്ഞിട്ടും ടിഎന്‍ പ്രതാപന്‍ എംഎല്‍എയെ ആരോപണങ്ങള്‍ വിടാതെ പിന്‍തുടര്‍ന്നു. ഒടുവില്‍ കയ്പമംഗലം സീറ്റ് വിവാദത്തിനുനേരെ പ്രതികരിച്ച് അദ്ദേഹം തന്നെ രംഗത്തെത്തി. സീറ്റ് വിവാദം രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ മൂലം ഉറക്കം നഷ്ടപ്പെട്ടവരുടെ ഗൂഢാലോചനയാണെന്നാണ് പ്രതാപന്റെ ഫേസ്ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നത്.

ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നത് ഉറച്ച തീരുമാനമാണ്. നിലപാട് മാധ്യമ ശ്രദ്ധക്ക് വേണ്ടിയോ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയോ എടുത്തതല്ല. ഇപ്പോഴും കയ്പമംഗലം നിയോജക മണ്ഡലത്തിന്റെ സ്ഥാനാര്‍തിത്വം ചര്‍ച്ചയാകുമ്പോള്‍ താന്‍ മത്സരിക്കും എന്ന രീതിയില്‍ വാര്‍ത്ത നല്‍കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചാനല്‍ റേറ്റിങിനും അപ്പുറത്ത് ദൃശ്യ മാധ്യമങ്ങള്‍ ഒരു ശതമാനമെങ്കിലും മാനുഷിക പരിഗണന കൂടി കാണിക്കണമെന്നും പ്രതാപന്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. പാര്‍ട്ടി എന്നെപ്പോലെ നിസ്സാരനായ ഒരാള്‍ക്ക് നല്‍കിയ അവസരങ്ങള്‍ തന്നെക്കാളും ചെറുപ്പമായ കഴിവുള്ള ചെറുപ്പക്കാര്‍ക്കും സ്ത്രീകള്‍ക്കും ലഭിക്കണമെന്ന ചിന്ത കൊണ്ടാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കണമെന്ന് ആഗ്രഹിച്ചത്.

കഴിഞ്ഞ ഏതാനും നാളുകളായി മനസ്സില്‍ ഉയര്‍ന്ന ഒരു വികാരമായിരുന്നു അതെന്നും പ്രതാപന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എനിക്ക് വേണ്ടിയും, എനിക്കെതിരെയും എഴുതിയ എല്ലാവരോടും നന്ദിയുണ്ട്. ഫ്ളാഷ് ന്യൂസ്‌കളും ബ്രേക്കിംഗ് സ്‌ക്രോളുകളും ആയി രാപകലില്ലാതെ അധ്വാനിച്ച മാധ്യമ സുഹൃത്തുക്കളോടും. ആര്‍ക്കും ഒരു സംശയവും വേണ്ടാ, സംസ്ഥാനത്തിന്റെ ചരിത്രം തിരുത്തി കുറിച്ച് ഐക്യ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിലെത്തുമെന്നും പ്രതാപന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Top