തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകാനൊരുങ്ങി ടോം വടക്കാന്‍; തീരുമാനമായിട്ടില്ലെന്ന് കേരള നേതാക്കള്‍

തിരുവനന്തപുരം: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി മുന്‍ കോണ്‍ഗ്രസ് ദേശിയ വക്താവ് ടോം വടക്കന്‍ എത്തുമെന്ന് സൂചന. എന്നാല്‍ ഇതിനെകുറിച്ച് കേരളത്തിലെ നേതാക്കളാരും പ്രതികരിച്ചില്ല. നേരത്തെ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തൃശൂരില്‍ എത്തുമെന്ന് പ്രചരിച്ചിരുന്നു.

തൃശൂരിനായി ഇപ്പോള്‍ തന്നെ എന്‍ഡിഎയില്‍ പിടിവലി ശക്തമാണ്. വടക്കനെ ചാലക്കുടിയില്‍ മല്‍സരിപ്പിക്കും എന്ന സാധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ മുന്നോട്ടുവയ്ക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസിനെ ഞെട്ടിച്ച് കൂടുതല്‍ മുതിര്‍ന്ന നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് രവി ശങ്കര്‍ പ്രസാദിന്റെ പ്രതികരണം. കേരളത്തിലെ ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും കൂടുതല്‍ നേതാക്കള്‍ ബിജെപിയിലെത്തുമെന്നും രവി ശങ്കര്‍ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ അര്‍ജുന്‍ സിങ് ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ ഇതൊരു ട്രെയിലര്‍ മാത്രമാണെന്നായിരുന്നു രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചത്. നാലുദിവസം മുന്‍പ് വരെ ബിജെപിയ്ക്കെതിരെ ശക്തമായ വിമര്‍ശനം നടത്തിയ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന്റെ ഞെട്ടലിലാണ് കോണ്‍ഗ്രസ് ആസ്ഥാനം. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നാണ് ടോം വടക്കന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്

Top