കല്‍ക്കിയില്‍ കാക്കിയിട്ട് ടൊവിനോ

മലയാളത്തിലെ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനാണ് ടൊവിനോ തോമസ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ‘തീവണ്ടി’ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. അതിനിടയില്‍ തന്റെ പുതിയ ചിത്രവും ടൊവിനോ പ്രഖ്യാപിച്ചു കഴിഞ്ഞു. എസ്രയ്ക്ക് ശേഷം ടൊവീനോ പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് കല്‍ക്കി.

നവാഗതനായ പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘കല്‍ക്കി’ എന്നാണ്. ചോക്ളേറ്റ് ഇമേജിന് താല്‍ക്കാലികമായി വിട നല്‍കി പൊലീസുകാരനായാണ് ടൊവിനോ ചിത്രത്തില്‍ എത്തുക. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍.കെ.വര്‍ക്കിയും പ്രശോഭ് കൃഷ്ണയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ പ്രവീണും സുജിന്‍ സുജാതനും ചേര്‍ന്നാണ് തിരക്കഥ. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സലിം അഹമ്മദിന്റെ ‘ദി ഓസ്‌കാര്‍ ഗോസ് ടു’വാണ് ടൊവിനോയുടെ മറ്റൊരു ചിത്രം, മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ലൂസിഫര്‍’, മധുപാലിന്റെ ‘ഒരു കുപ്രസിദ്ധ പയ്യന്‍’ എന്നിവയാണ് താരത്തിന്റെ മറ്റ് ചിത്രങ്ങള്‍.

Top