മതസ്പർദ്ധ കേസ്; സെൻകുമാറിനെ ചോദ്യം ചെയ്തു

തിരുവനന്തപുരം: മതസ്പർധ വളർത്തുന്ന അഭിമുഖം നൽകിയെന്ന കേസിൽ പോലീസ് മേധാവിയായിരുന്ന ടി.പി. സെൻകുമാറിന്‍റെ മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് എസ്പി പി. മുഹമ്മദ് ഷബീറാണ് മൊഴി രേഖപ്പെടുത്തിയത്. തന്‍റെ പരാമര്‍ശം മതസ്പര്‍ധയുണ്ടാക്കുന്നതല്ലെന്നാണ് സെൻകുമാറിന്‍റെ മറുപടി. സെന്‍കുമാറിന്‍റ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ ഇന്ന് വാദം നടക്കാനിരിക്കെയാണ് ചോദ്യം ചെയ്യൽ.
ഒരു വാരികയ്ക്ക് സെന്‍കുമാര്‍ നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് കേസ്. സ്ഥിതി വിവര കണക്കുകളുടെ അടിസ്ഥാനത്തിലാണ് പരാമര്‍ശമെന്നാണ് സെന്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞത്. ഇത് മതസ്പര്‍ധയുണ്ടാക്കുന്നതല്ല .ക്രൈംബ്രാഞ്ച് എസ്.പി മുഹമ്മദ് ഷബീറാണ് മുന്‍ ഡി.ജി.പിയെ ചോദ്യം ചെയ്തത്. പരാമര്‍ശത്തിനെതിരെ നിരവധി പരാതികള്‍ ലഭിച്ചതോടെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം സെന്‍കുമാറിനെ കേസെടുത്തത്. സെന്‍കുമാറിന് ഉപാധികളോടെ ഇടക്കാല ജാമ്യം ഹൈക്കോടതി അനുവദിച്ചിരുന്നു . അറസ്റ്റ് ചെയ്താലുടൻ ജാമ്യം നല്‍കണമെന്നാണ് കോടതി നിര്‍ദേശം . അഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്ക്കെതിരെയും കേസുണ്ട്.കേസിൽ സെൻകുമാറിന് ഉപാധികളോടെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നു.

Top