തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുത്ത് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ വിവരം വച്ച എല്ലാവരും ആര്‍എസ്എസും സേവാഭാരതിയുമൊക്കെയാകുമെന്ന് അഭിപ്രായപ്പെട്ടു. ടിപി സെന്‍കുമാര്‍ ആര്‍എസിഎസിന്റെ പ്രതിനിധിയായാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് എന്ന് സിപിഎം പ്രതിനിധി എഎ റഹീമിന്റെ വാദത്തോട് പ്രതികരിക്കവേയാണ് സെന്‍കുമാര്‍ ഇത്തരത്തില്‍ അഭിപ്രായമുന്നയിച്ചത്.
ഇതിന് മറുപടി നല്‍കിയ എഎ റഹീം ആകട്ടെ അപ്പോള്‍ നിങ്ങള്‍ക്ക് ഇപ്പോഴാണ് വിവരം വച്ചത്…അപ്പോള്‍ നിങ്ങള്‍ക്ക് വിവരം ഇല്ലാത്ത കാലത്താണ് കേരളത്തിന്റെ ഡിജിപിയായി സേവനം അനുഷ്ഠിച്ചത്. കേരളം ഒരു വിവരവും ഇല്ലാത്ത കാലത്താണല്ലോ ഇത്തരം പദവികള്‍ എല്ലാം ഏല്‍പ്പിച്ച് സുരക്ഷിതരെന്ന് തെറ്റിദ്ധരിച്ച് നടന്നത് എന്നും പറഞ്ഞു. സെന്‍കുമാറിന്റെ ‘വിവരം’ പരാമര്‍ശം എന്തായാലും ട്രോളുകളിലും നിറയുകയാണ്.