അച്യുതാനന്ദന്റെ സഹായികളുടെ വിമാന ചെലവ് വെട്ടി പിണറായി വിജയന്‍; പരിഗണിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി

വിഎസ് അച്യുതാനന്ദനും പിണറായി വിജയനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല എന്ന സംശയം വീണ്ടും ഉയരുകയാണ്. കാരണം മറ്റൊന്നുമല്ല സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ സ്ഥാനത്തിരിക്കുന്ന അച്യുതാനന്ദന്റെ സഹായികളുടെ യാത്രാചിലവ് സംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രി മടക്കി. അച്യുതാനന്ദനോടൊപ്പം പലതവണ യാത്ര ചെയ്ത രണ്ട് സഹായികളുടെ വിമാനടിക്കറ്റ് തുക അനുവദിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി ഉത്തരവ്.

കാബിനറ്റ് പദവിയുള്ള ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവിയുള്ള വിഎസിനെ അനുഗമിച്ചു വിമാന യാത്ര ചെയ്ത പേഴ്സനല്‍ സ്റ്റാഫിലെ ജി. ഉദയകുമാര്‍, കെ.എന്‍.സുഭഗന്‍ എന്നിവരുടെ വിമാന ടിക്കറ്റിനു ചെലവായ 88,327 രൂപ സംബന്ധിച്ച ഫയലാണ് മുഖ്യമന്ത്രി തിരിച്ചയച്ചത്. ധനവകുപ്പ് അംഗീകരിച്ച ഫയലാണ് മുഖ്യമന്ത്രി മടക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മന്ത്രിയുടെ പദവിയിലുള്ള വിഎസിനും യാത്രകളില്‍ സഹായികളെ ഒപ്പം കൂട്ടാന്‍ അവകാശമുണ്ടെന്നായിരുന്നു ഭരണപരിഷ്‌കാര വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി.കമലവര്‍ധന റാവു ധനവകുപ്പിനോടു ശുപാര്‍ശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ പണം അനുവദിക്കാമെന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫയലില്‍ കുറിച്ചു. ധനമന്ത്രി ടി.എം.തോമസ് ഐസക്കും അംഗീകരിച്ചു. എന്നാല്‍, ‘പരിഗണിക്കേണ്ടതില്ലെന്നു’ രേഖപ്പടുത്തി മുഖ്യമന്ത്രി ഫയല്‍ മടക്കുകയായിരുന്നത്രെ.

നേരത്തെ വിഎസിന്റെ 2 ഡ്രൈവര്‍മാര്‍ക്കും ഒരു ഓഫിസ് അസിസ്റ്റന്റിനും 7500 രൂപ യൂണിഫോം അലവന്‍സ് അനുവദിക്കണമെന്ന ഭരണ പരിഷ്‌കാര കമ്മീഷന്‍ സെക്രട്ടറിയുടെ ശുപാര്‍ശയും സര്‍ക്കാര്‍ തള്ളിയിരുന്നു. മന്ത്രിമാരുടെ ഡ്രൈവര്‍മാര്‍ക്കും ഓഫിസ് അസിസ്റ്റന്റിനും സര്‍ക്കാര്‍ വര്‍ഷം 2500 രൂപ യൂണിഫോം അലവന്‍സ് അനുവദിക്കുന്നുണ്ട് ഇതിന് സമാനമായ തുകയായിരുന്നു ഭരണ പരിഷ്‌കാര കമ്മീഷന്‍ സെക്രട്ടറിയുടെ ശുപാര്‍ശ ചെയ്തിരുന്നത്.

Top