അടിമാലി :പതിനേഴുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മറ്റൊരാളെ ഗുരുതരാവസ്ഥയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനേഴുകാരിയെയാണ് ഇന്നലെ രാവിലെ വീടിനു സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുവായ ഇരുപത്തൊന്നുകാരിയാണ് വിഷം ഉള്ളിൽ ചെന്ന നിലയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത്.അടിമാലി കുളമാംകുഴി ആദിവാസി ഊരിലെ പെൺകുട്ടിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുളമാംകുഴിയിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
പതിനേഴുകാരിയെ മാതാവ് ശകാരിച്ചതിനെത്തുടർന്ന് ഈ പെൺകുട്ടിയെയും സമീപത്തുള്ള വീട്ടിലെ ഇരുപത്തൊന്നുകാരിയെയും കഴിഞ്ഞ 11 മുതൽ കാണാതായിരുന്നു. ഇവരുടെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോണിൽ നിന്നു ബന്ധുക്കൾക്ക് പിന്നീട് പെൺകുട്ടികൾ സന്ദേശം കൈമാറി. എന്നാൽ എവിടെയാണ് എന്നു പറഞ്ഞില്ല. ഇതോടെ 12നു വൈകിട്ട് ബന്ധുക്കൾ അടിമാലി പൊലീസിൽ പരാതി നൽകി.
രാത്രിയോടെ ഇരുവരും ഇരുപത്തൊന്നുകാരിയുടെ വീട്ടിൽ എത്തി. ഈ വിവരം കുടിയിൽ താമസിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജീവിനെ പെൺകുട്ടികൾ അറിയിച്ചു. ഇതോടെ പ്രസിഡന്റ് പതിനേഴുകാരിയെ വീട്ടിലെത്തിച്ചു. ഇന്നലെ അടിമാലിയിൽ കൗൺസലിങ്ങിനു കൊണ്ടുപോകുന്നതിനു തീരുമാനിച്ചിക്കെയാണ് പതിനേഴുകാരിയെ വീടിനു സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്നാണ് ഇരുപത്തൊന്നുകാരിയെ വീട്ടിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. പതിനേഴുകാരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. വിശദമായ അന്വേഷണം നടത്തുമെന്ന് എസ്എച്ച്ഒ അനിൽ ജോർജ് പറഞ്ഞു.
മൊബൈൽ ഫോൺ ഉപയോഗിച്ചതിന് വീട്ടുകാർ വഴക്ക് പറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് പ്രഥമിക നിഗമനം. മരിച്ച പതിനേഴുകാരിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. മൂന്നു ദിവസങ്ങൾക്ക് മുമ്പ് പെൺകുട്ടിയുടെ അമ്മ കുട്ടിയെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക് പറഞ്ഞതിനെ തുടർന്ന് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങി പോയിരുന്നു. പിന്നീട് പെൺകുട്ടിയുടെ ബന്ധുവും സുഹൃത്തുമായ ഇരുപത്തൊന്നുകാരിയായ മറ്റൊരു പെൺകുട്ടിയുടെ അരികിലുണ്ടെന്ന് പിന്നീട് വീട്ടിൽ വിളിച്ച് പറയുകയും ചെയ്തു.
പിറ്റേദിവസവും കുട്ടി തിരിച്ചെത്താതെ വന്നതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഇതിനിടയിൽ മറ്റൊരു ബന്ധുവിനെ വിളിച്ച് കുട്ടുകാരിയുടെ വീട്ടിലുണ്ടെന്ന് പെൺകുട്ടി പറഞ്ഞു. പെൺകുട്ടികളിൽ ഒരാളുടെ വീടിന്റെ ശുചിമുറിയിൽ ഒളിച്ചിരുന്ന നിലയിൽ ഇരുവരേയും കണ്ടെത്തുകയും ചെയ്തു. പിന്നീട് വീട്ടിലെത്തിയ പെൺകുട്ടിയക്ക് കൗൺലിങ് നടത്താനുള്ള ആലോചനകളും ബന്ധുക്കൾ നടത്തിയിരുന്നതായാണ് സൂചന. ഇതിനിടയിലാണ് പെൺകുട്ടി വീണ്ടും വീട്ടിൽ നിന്ന് ആരും കാണാതെ ഇറങ്ങി പോയത്.
പിന്നീട് നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ ചുറ്റുവട്ടത്തുള്ള വലിയ പൊള്ളയായ മരത്തിന്റെ ഉള്ളിലായി തൂങ്ങി നിന്ന നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടികളുടെ ഫോൺകോളുകളും മറ്റും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് അടിമാലി സിഐ അനിൽ ജോർജ്ജ് പറഞ്ഞു.മരിച്ച പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഫോറൻസിക് സർജ്ജനാണ് പോസ്റ്റ്മാട്ടം നടത്തുക.