മാണിക് സർക്കാർ വീണ്ടും വാര്‍ത്തയാകുന്നു; ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ല; മടിയില്‍ കനമില്ലാത്ത മുഖ്യമന്ത്രി

അഗര്‍ത്തല: ആദര്‍ശ ധീരതയാല്‍ പാര്‍ട്ടിയെയും സംസ്ഥാനത്തെും നയിക്കുന്ന ഒരേഒരു മുഖ്യമന്ത്രിയാണ് മാണിക് സര്‍്ക്കാര്‍. ത്രിപുരയുടെ ചരിത്രത്തില്‍ മായാത്ത അക്ഷരങ്ങളാല്‍ എഴുതിയിട്ടപേരാണത്. ഇപ്പോഴിതാ അദ്ദേഹം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നതാണ് കാണുന്നത്.

ഇതേവരെ ആദായ നികുതി അടക്കാത്ത മുഖ്യമന്ത്രി എന്ന നിലയിലാണ് അദ്ദേഹം വീണ്ടും വാര്‍ത്തയിലെ താരമാകുന്നത്. വെട്ടിപ്പല്ല കേട്ടോ! ത്രിപുര മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാരിന് ഇതുവരെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടി വന്നിട്ടില്ല. അതിനുമാത്രം വരുമാനമില്ലെന്നതാണു സത്യം. ‘മടിയില്‍ കനമില്ലാത്ത’ അപൂര്‍വം രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് ഇദ്ദേഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ധന്‍പുര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ചപ്പോഴാണു മണിക് സര്‍ക്കാര്‍ എന്ന ‘ദരിദ്ര’ മുഖ്യമന്ത്രിയുടെ വിവരങ്ങള്‍ വീണ്ടും ശ്രദ്ധയാകര്‍ഷിച്ചത്. 1998 മുതല്‍ ത്രിപുര മുഖ്യമന്ത്രിയായ മണിക് സര്‍ക്കാര്‍ കിട്ടുന്ന ശമ്പളമെല്ലാം പാര്‍ട്ടിക്കു സംഭാവന ചെയ്യുന്നു. പാര്‍ട്ടി നല്‍കുന്ന 5,000 രൂപ അലവന്‍സാണ് ഈ അറുപത്തിയൊന്‍പതുകാരന്‍ ചെലവിനെടുക്കുന്നത്. കയ്യില്‍ 1,520 രൂപയും അക്കൗണ്ടില്‍ 2,410 രൂപയുമാണു മണിക് സര്‍ക്കാരിന്റെ സമ്പാദ്യം. വേറെ ബാങ്ക് നിക്ഷേപങ്ങളില്ല. നിയമസഭാംഗത്തിനു ലഭിക്കുന്ന സര്‍ക്കാര്‍ സ്ഥലത്താണു താമസമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

അതേസമയം, മണിക് സര്‍ക്കാരിന്റെ ഭാര്യ പാഞ്ചാലി ഭട്ടാചാര്യയുടെ കൈവശം 20,140 രൂപ പണമായും രണ്ടു ബാങ്കുകളിലായി 2,10,574 രൂപ നിക്ഷേപവുമുണ്ട്. മുന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയാണ്. ഇവര്‍ക്കു സ്ഥിര നിക്ഷേപമായി 9.25 ലക്ഷം രൂപയും 20 ഗ്രാം സ്വര്‍ണവുമുണ്ട്. 2011-12 വര്‍ഷത്തിലാണു ഇവര്‍ അവസാനമായി ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തത്.

Top