ത്രിപുരയും നാഗാലാന്റും ബിജെപി പിടിക്കും !മേഘാലയയില്‍ എന്‍പിപി ഏറ്റവും വലിയ ഒറ്റക്കക്ഷി.കോൺഗ്രസ് വട്ടപ്പൂജ്യം.തിരിച്ചുവരാനാകാതെ സിപിഎം.

ന്യൂഡല്‍ഹി: ത്രിപുരയില്‍ ബിജെപി തുടര്‍ച്ചയായ രണ്ടാംതവണയും അധികാരത്തിലേറുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. തിരിച്ചുവരാനാകാതെ കോൺഗ്രസ് രാജ്യത്ത് തകർന്നടിയുകയാണ് .പുതിയ സഖ്യം ഉണ്ടായിട്ടും വലിയ പ്രതീക്ഷയില്ലാതെ കോൺഗ്രസ് .ത്രിപുരയിലും നാഗാലാന്‍റിലും ബിജെപി വൻ വിജയത്തോടെ അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോളുകൾ.

മേഘാലയയിൽ എൻപിപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആകുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. ബിജെപി സഖ്യം ത്രിപുരയിൽ 36 മുതൽ 45 സീറ്റുകൾ വരെ നേടുമെന്ന് ആക്സിസ് മൈ ഇന്ത്യ- ഇന്ത്യ ടുഡേ എക്സിറ്റ് പോൾ പ്രവചിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാഗാലാന്‍ഡില്‍ ബിജെപി സഖ്യം അധികാരത്തിലെത്തുമെന്ന് സീ ന്യൂസ് പറയുന്നു. ബിജെപി 35 മുതല്‍ 43, കോണ്‍ഗ്രസ് 1 മുതല്‍ 3, എന്‍പിഎഫ് 2 മുതല്‍ 5, മറ്റുള്ളവര്‍ 6 മുതല്‍ 12 എന്നിങ്ങനെയാണ് സീ ന്യൂസ് പ്രവചനം. മേഘാലയയില്‍ എന്‍പിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് സീ ന്യൂസ് പ്രവചനം. എന്‍പിപി 21 മുതല്‍ 26 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. തൃണമൂല്‍ കോണ്‍ഗ്രസ് എട്ടു മുതല്‍ 13, ബിജെപി 6 മുതല്‍ 11, കോണ്‍ഗ്രസ് 3 മുതല്‍ 6.

Top