രാവിലെ ആളെ കൂട്ടി കേക്ക് മുറി, വൈകുന്നേരം സാരോപദേശം : എ.കെ.ജി സെന്ററിലെ എൽ.ഡി.എഫിന്റെ വിജയാഘോഷത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എ.കെ.ജി സെന്ററിലെ എൽ.ഡി.എഫിന്റെ വിജയാഘോഷത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ.ഇടതു മുന്നണി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും നേതാക്കളും കേക്ക് മുറിച്ച് ആഘോഷിച്ച ചിത്രം പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഉയർന്നിരിക്കുന്നത്. ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന തലസ്ഥാന നഗരിയിൽ സാമൂഹിക അകലം പാലിക്കാതെയാണ് കേക്ക് മുറിയെന്നാണ് വിമർശനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എൽഡിഎഫിന് തുടർഭരണം ലഭിച്ചതിന്റെ വിജയാഘോഷം എകെജി സെന്ററിലാണ് നടന്നത്. വിവിധ ഘടകകക്ഷി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രി കേക്ക് മുറിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ ഇതിന്റെ ചിത്രവും ഫെസ്‌സ്ബുക്കിൽ പങ്കുവച്ചിരുന്നു.

രാവിലെ ആൾക്കൂട്ട കേക്ക് മുറി, വൈകിട്ട് കോവിഡ് സാരോപദേശം എന്നാണ് സമൂഹമാധ്യമങ്ങളിൽ ഒരാൾ ഇതിനെക്കുറിച്ച് കമന്റിട്ടത്. ഇതിന് പുറമെ ട്രിപ്പിൾ ലോക് ഡൗണിനിടയിൽ ആളെ കൂട്ടി സത്യപ്രജിജ്ഞാ ആഘോഷം നടത്തുന്നതിനെരെയും രൂക്ഷ വിമർശനമാണ് ഉയർന്നിരിക്കുന്നത്.

Top