
വാഷിങ്ടണ്‍: ഇറാന്റെ അഹങ്കാരത്തിന് തക്കതായ മറുപടി നൽകണമെന്ന ആഹ്വാനവുമായി മുൻ അമേരിക്കൻ പ്രസിഡൻ്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്. ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കണമെന്നാണ് ഇസ്രായേലിനോട് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇറാനെതിരെ കൂടുതൽ ഉപരോധം വേണമെന്നും, ഇറാന്റെ ആണവകേന്ദ്രങ്ങളെ ആക്രമിക്കുകയാണ് ഇപ്പോൾ നിങ്ങൾക്ക് വേണ്ടതെന്നും മുൻ അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇറാന്റെ ആണവശേഷിയാണ് നമുക്കുള്ള നമുക്കുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്നും അതിനെ ആക്രമിക്കുകയാണ് ചെയ്യേണ്ടതെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു.
നോർത്ത് കരോളിനയിലെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുമ്ബോഴാണ് ഡോണള്‍ഡ് ട്രംപിന്റെ പരാമർശം.യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നിലപാടിന് വിരുദ്ധമാണ് ട്രംപിന്റെ പ്രതികരണം.
പ്രചാരണപരിപാടിയില്‍ ഇറാനെ കുറിച്ച് നിങ്ങള്‍ എന്താണ് ചിന്തിക്കുന്നതെന്നായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ ചോദ്യം. ഇറാന്റെ ആണവകേന്ദ്രങ്ങളെ ആക്രമിക്കുകയാണ് ഇപ്പോള്‍ നിങ്ങള്‍ക്ക് വേണ്ടതെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നതിന് എതിരായ നിലപാട് സ്വീകരിക്കുമ്ബോഴാണ് ട്രംപ് ഇതിനെ അനുകൂലിക്കുന്നത്.
ഇക്കാര്യത്തില്‍ ബൈഡന്റെ നിലപാട് തെറ്റാണെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ ആണവശേഷിയാണ് നമുക്കുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്നും അതിനെ ആക്രമിക്കുകയാണ് ചെയ്യേണ്ടതെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
ഇറാൻ ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ പിന്തുണക്കില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. ഇസ്രായേലുമായി തിരിച്ചടി സംബന്ധിച്ച് ചർച്ചകള്‍ നടത്തുന്നുണ്ടെന്ന വിവരവും ബൈഡൻ സ്ഥിരീകരിച്ചു. ജി7 രാജ്യങ്ങളുമായും യു.എസ് ഇക്കാര്യത്തില്‍ ചർച്ച നടത്തുന്നുണ്ടെന്നും ബൈഡൻ പറഞ്ഞിരുന്നു. ഇസ്രായേലിന് തിരിച്ചടിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍, അത് ഏത് രീതിയില്‍ വേണമെന്നത് സംബന്ധിച്ചാണ് ചർച്ചകളെന്ന സൂചനയും ബൈഡൻ നല്‍കിയിരുന്നു.
ഇസ്രായേലിന് നേരെ 180ഓളം മിസൈലുകള്‍ ഇറാൻ അയച്ചിരുന്നു. മിസൈലുകള്‍ ഫലപ്രദമായി പ്രതിരോധിച്ചുവെന്ന അവകാശവാദവുമായി ഇസ്രായേല്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ, ഹിസ്ബുല്ലയുടെ നേതാവ് ഹസൻ നസ്റുല്ല, ഇറാനിയൻ റവല്യൂഷണറി ഗാർഡ് കോർപ്പ് കമാൻഡൻ ബ്രിഗേഡിയർ ജനറല്‍ അബ്ബാസ് നില്‍ഫോർഷൻ എന്നിവരെ ഇസ്രായേല്‍ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായാണ് ഇറാൻ മിസൈല്‍ ആക്രമണം നടത്തിയത്.