എടത്തലയില്‍ പൊലീസിനോട് ആദ്യം തട്ടിക്കയറിയത് ഉസ്മാനെന്ന് മുഖ്യമന്ത്രി നിയമസഭയില്‍; പ്രതിഷേധിച്ചവരില്‍ തീവ്രസ്വഭാവമുള്ള സംഘടനകളും

തിരുവനന്തപുരം: എടത്തല പൊലീസ് മര്‍ദ്ദനക്കേസില്‍ ഉസ്മാനും പ്രതിഷേധിച്ചവര്‍ക്കുമെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. പൊലീസിനോട് ആദ്യം തട്ടിക്കയറിയത് ഉസ്മാനെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉസ്മാന്‍ പൊലീസ് ഡ്രൈവറെ ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ചു. പൊലീസുകാര്‍ക്കെതിരെ നടപടി എടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തീവ്രസ്വഭാവമുള്ള സംഘടനകള്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.

Top