മലപ്പുറത്ത് മദ്രസയിലേക്ക് പോകുന്നതിനിടെ കാറിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

മലപ്പുറം: രാവിലെ മദ്രസയിലെ പഠനത്തിനു പോവുകയായിരുന്ന രണ്ട് കുട്ടികള്‍ നിയന്ത്രണം വിട്ട കാറിടിച്ചു മരിച്ചു.പൂന്താനം ചേരിയില്‍ സുലൈമാന്‍െറ മകന്‍ ഷിബിന്‍ (9), സുലൈമാന്‍െറ സഹോദരന്‍ ഹമീദിന്‍െറ മകന്‍ മുഹമ്മദ് ഡാനിഷ് (13) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിപ്പിച്ചു.
accident -childrenതിരുവല്ലയില്‍ നിന്ന് നിലമ്പൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് പൂന്താനം ആക്കപ്പറമ്പില്‍ കുട്ടികളെ ഇടിച്ചത്. റോഡിലിറങ്ങിയ ഉടന്‍ തന്നെ കുട്ടികളെ വണ്ടി ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

Top