കറാച്ചി: പ്രാധാന്യമുള്ള കേസ് ജഡ്ജി വാദം കേട്ടുക്കൊണ്ടിരിക്കെ ഗ്രനേഡ് കോടതിക്കകത്ത് പൊട്ടിത്തെറിച്ചു. പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതിയിലാണ് സംഭവം നടന്നത്. തെളിവിനായി ഹാജരാക്കിയ ഗ്രനേഡാണ് കോടതിക്കകത്ത് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഭീകരവാദി എന്ന് കരുതുന്നയാളില്‍ നിന്നാണ് ഇത് പിടിച്ചെടുത്തത്. കേസുമായി ബന്ധപ്പെട്ട് പോലീസ് ഏതാനും സ്ഫോടക വസ്തുക്കള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിനിടെ ഒരു ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
പോലീസിന്റെ മൊഴി രേഖപ്പെടുത്തുന്നതിനിടെയാണ് അപകടം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.