മഹാരാഷ്ട്ര ത്രികക്ഷി മന്ത്രിസഭയുടെ വിശ്വാസ വോട്ടെടുപ്പ് അല്‍പ സമയത്തിനകം..

മുംബൈ: മഹാരാഷ്ട്രയില്‍ വിശ്വാസവോട്ട് തേടാനൊരുങ്ങി ത്രികക്ഷി മന്ത്രിസഭ. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ത്രികക്ഷി മന്ത്രിസഭ വിശ്വാസവോട്ട് തേടുന്നത്. 166 എം.എല്‍.മാരുടെ പിന്തുണ ഉണ്ടെന്നാണ് മഹാ വികാസ് അഖാഡി സഖ്യത്തിന്റെ അവകാശ വാദം. കോണ്‍ഗ്രസ് നേതാവ് നാന പടോലയാകും മഹാ സഖ്യത്തിന്‍റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. കാളിദാസ് കൊളംബകറിനെ പ്രോട്ടേം സ്പീക്കര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ നടപടി നിയവിരുദ്ധമാണെന്ന് ബി.ജെ.പി ആരോപിച്ചു.എന്‍സിപി എംഎല്‍എ ദിലിപ് വാല്‍സെ പാട്ടീലിനെ താത്കാലിക സ്പീക്കറായി നിശ്ചയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ അധ്യക്ഷതയിലാണ് ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തുക. ഭൂരിപക്ഷം തെളിയിക്കാന്‍ ഡിസംബര്‍ മൂന്ന് വരെയാണ് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ഉദ്ധവ് താക്കറെക്ക് സമയം അനുവദിച്ചിരിക്കുന്നത്.

288 അംഗ നിയമസഭയില്‍ 162 എം.എല്‍.എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി പാര്‍ട്ടികള്‍ ചേര്‍ന്ന മഹാ വികാസ് അഘാടി സഖ്യം അവകാശപ്പെടുന്നത്. ബി.ജെ.പി 105, ശിവസേന 56, എന്‍.സി.പി. 54, കോണ്‍ഗ്രസ് 44 എന്നിങ്ങനെയാണ് പ്രധാന കക്ഷികളുടെ അംഗബലം. സ്വതന്ത്രരും ചില ചെറു പാര്‍ട്ടികളും സഖ്യത്തെ പിന്തുണക്കുന്നുണ്ട്. 145 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. വലിയ അട്ടിമറികള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ഉദ്ധവ് താക്കറെക്ക് എളുപ്പത്തില്‍ വിശ്വാസം നേടാം. അജിത് പവാറിനോടൊപ്പം ചേര്‍ന്ന് ഒരു തവണ അട്ടിമറി ശ്രമം നടത്തി നാണംകെട്ട ബിജെപി ഇനിയും അതിന് മുതിര്‍ന്നേക്കാന്‍ സാധ്്യതയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിസംബര്‍ മൂന്നിന് മന്ത്രിസഭാ വികസനം നടന്നേക്കുമെന്നാണ് സൂചന. ഉദ്ധവ് താക്കറെയ്ക്കൊപ്പം വ്യാഴാഴ്ച മൂന്ന് പാര്‍ട്ടികളില്‍ നിന്നുമായി രണ്ട് വീതം എംഎല്‍എമാര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം എന്‍സിപിക്കും സ്പീക്കര്‍ പദവി കോണ്‍ഗ്രസിനും അവകാശപ്പെട്ടതാണ്. ബിജെപി പാളയത്തില്‍ പോയി മടങ്ങിയെത്തിയ എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകാന്‍ സാധ്യതയുണ്ട്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാന്‍ സ്പീക്കറാകാനാണ് കൂടുതല്‍ സാധ്യത.

മഹാരാഷ്ട്രയില്‍ രണ്ട് ദിവസത്തെ പ്രത്യക നിയമസഭ സമ്മേളനമാണ് ചേരുന്നത്. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടക്കും. ഏറെ നാടകീയത കണ്ട മഹാരാഷ്ട്രയില്‍ ഇപ്പോള്‍ 166 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് മഹാ വികാസ് അകാഡി സഖ്യത്തിന്‍റെ അവകാശവാദം. ഭൂരിപക്ഷം ഉണ്ടെന്ന് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെങ്കിലും യഥാര്‍ത്തത്തില്‍ സഭയിലാണ് ഉദ്ദവ് താക്കറെ അത് തെളിയിക്കേണ്ടത്. കേവല ഭൂരിപക്ഷത്തിനായി 145 എം.എല്‍.എമാരുടെ പിന്തുണ വേണം.

Top