യുഡിഎഫ് തകരുന്നു !യു.ഡി.എഫിലെ രണ്ടു ഘടകകക്ഷികള്‍ എല്‍.ഡി.എഫി​ലേയ്ക്ക്.

തിരുവനന്തപുരം: അതേസമയം യു.ഡി.എഫിലെ ചില ഘടകക്ഷികള്‍ എല്‍.ഡി.എഫിലെത്തുമെന്നു സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞിരുന്നു “അത്‌ ആരെന്ന്‌ ഇപ്പോള്‍ പറയില്ലെന്നും കാത്തിരുന്നു കാണാമെന്നുമാണ്‌ അദ്ദേഹത്തിന്റെ നിലപാട്‌. കേരള കോണ്‍ഗ്രസിലെ തര്‍ക്കം മൂക്കും. അവര്‍ സ്വീകരിക്കുന്ന രാഷ്‌ട്രീയ നിലപാട്‌ പരിശോധിച്ചാകും പാര്‍ട്ടി തീരുമാനമെടുക്കുക. ആരുടെ മുന്നിലും എല്‍.ഡി.എഫ്‌ വാതിലടച്ചിട്ടില്ല” എന്നും കോടിയേരി പറയുന്നു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുമ്പു രണ്ടു ഘടകകക്ഷികളെ യു.ഡി.എഫില്‍നിന്ന്‌ അടര്‍ത്തിയെടുക്കാന്‍ ശ്രമം ആണ് ഇടതുപക്ഷ നീക്കവും . ഇതു സംബന്ധിച്ചു പ്രാഥമിക ചര്‍ച്ചകള്‍ നടന്നു. യു.ഡി.എഫില്‍നിന്നു നേടിയ സ്‌ഥാനങ്ങള്‍ രാജിവച്ച ശേഷമാകും ഇവര്‍ എല്‍.ഡി.എഫിലേക്കു ചേക്കേറുക. നേതാക്കള്‍ തമ്മില്‍ നടന്ന ചര്‍ച്ചയുടെ വിവരങ്ങള്‍ ഈ കക്ഷികളിലെ ജനപ്രതിനിധികളെ അടക്കം അറിയിച്ചു. നിയമസഭാ സാമാജികരുള്ള ഒരു ഘടകകക്ഷിയെയും എം.എല്‍.എമാരില്ലാത്ത മറ്റൊരു കക്ഷിയെയുമാണ്‌ അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നത്‌. ഇവര്‍ക്കൊപ്പം മറ്റു കക്ഷികളിലെ ചില നേതാക്കളും ഇടതുപക്ഷത്തെത്തുമെന്നു സൂചനയുണ്ട്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോവിഡിനെ എല്‍.ഡി.എഫ്‌.സര്‍ക്കാര്‍ നേരിട്ടതു മികവോടെയാണെന്നു സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചാരണം നടത്തി ഈ കക്ഷികളുടെ നേതാക്കള്‍ മനംമാറ്റം അറിയിച്ചിരുന്നു. അതേസമയം, യു.ഡി.എഫ്‌. നേതൃത്വം ഇടഞ്ഞുനില്‍ക്കുന്നവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്‌. യു.ഡി.എഫില്‍നിന്ന്‌ ആരും എല്‍.ഡി.എഫിലേക്കു പോകില്ലെന്നും യു.ഡി.എഫ്‌. നേതാക്കള്‍ പറഞ്ഞു.

അതേസമയം, ചെന്നിത്തലയുടെ നേതൃത്വത്തിൽ ഉള്ള കോൺഗ്രസ് മുന്നണിയിൽ ഇനി രാഷ്ട്രീയ ഭാവി ഇല്ല എന്ന തിരിച്ചറിവുകൾ ചെറിയ കക്ഷികൾക്ക് വന്നു. മുന്നണി വിട്ടുപോകാന്‍ കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ് ശ്രമം തുടങ്ങിയതായാണ് സൂചന .ജോസഫ് ശ്രമിച്ചാല്‍ ജോസഫ് ഗ്രൂപ്പ് പിളര്‍ത്താനുള്ള മറുതന്ത്രം മെനഞ്ഞു കോണ്‍ഗ്രസ് സജീവമായിട്ടുണ്ട് . ജോസഫും സംഘവും മുന്നണി ഉപേക്ഷിച്ചാല്‍ ഉണ്ടാകാവുന്ന ആഘാതം കുറയ്ക്കാന്‍ ഇപ്പോള്‍ ഇടതുപക്ഷത്തുള്ള കേരളാ കോണ്‍ഗ്രസ് (ബി) വിഭാഗത്തെ മടക്കിക്കൊണ്ടുവരാനും ആലോചന നടക്കുന്നു .എന്നാൽ പിള്ള ഗ്രുപ്പ് തിരിച്ചുവരാൻ സാധ്യത കുറവാണ് .

പരമ്പരാഗതമായി ജോസഫിനോടൊപ്പം നില്‍ക്കുന്നവര്‍, ജോസ് കെ. മാണിയോട് അതൃപ്തിയുള്ള മാണിവിഭാഗക്കാര്‍, ജോണി നെല്ലൂരിന്റെ നേതൃത്വത്തിലുള്ള ജേക്കബ് ഗ്രൂപ്പിലെ ഒരു വിഭാഗം, ഇടതുമുന്നണി വിട്ടുവന്ന ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം എന്നിവര്‍ ചേര്‍ന്നതാണ് ഇപ്പോഴത്തെ ജോസഫ് ഗ്രൂപ്പ്. ഇതില്‍ പഴയ മാണി വിശ്വസ്തര്‍ക്ക് യു.ഡി.എഫ്. വിടുന്നതിനോടു യോജിപ്പില്ല.

Top