കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ മധ്യസ്ഥതയില്‍ ഐ എന്‍ എല്ലിലെ തര്‍ക്കം പരിഹരിച്ചു; ഇരു നേതാക്കളും തത്സ്ഥാനങ്ങളിൽ തുടരും

കോഴിക്കോട് :കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ മധ്യസ്ഥതയില്‍ ഐ എന്‍ എല്ലിലെ തര്‍ക്കം പരിഹരിച്ചു. പ്രൊഫ. എ പി അബ്ദുല്‍ വഹാബ് പ്രസിഡന്റ് സ്ഥാനത്തും കാസിം ഇരിക്കൂര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തും തുടരും. കാമെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇരുവിഭാഗത്തെയും ഉള്‍പ്പെടുത്തി കമ്മിറ്റിയുണ്ടാക്കുവാനും തീരുമാനമായി. പാര്‍ട്ടിയിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതായി ഐഎന്‍എല്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി കൂടിയായ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

പാര്‍ട്ടി പഴയത് പോലെ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും കഴിഞ്ഞ എല്ലാ കാര്യങ്ങളും മറക്കുകയും പൊറുക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ജൂെൈല 25ന് കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലുണ്ടായ വാക്കുതര്‍ക്കവും സംഘര്‍ഷങ്ങളുമാണ് ഐഎന്‍എല്ലിലെ പിളര്‍പ്പിലേക്ക് നയിച്ചത്. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ പരസ്യമായി ഏറ്റുമുട്ടുകയും ചേരിതിരിഞ്ഞ് യോഗം ചേരുകയുമായിരുന്നു. എപി അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തിലുള്ള സംഘം കൊച്ചി തോപ്പുംപടിയിലും കാസിം ഇരിക്കൂറിന്റെ നേതൃത്വത്തിലുള്ള സംഘം കൊച്ചി തോപ്പുംപടിയിലും കാസിം ഇരിക്കൂറിന്റെ നേതൃത്വത്തിലുള്ള സംഘം ആലുവയിലുമാണ് യോഗം ചേര്‍ന്നത്. മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലായിരുന്നു സംഘര്‍ഷം. പിളർപ്പിന് പിന്നാലെ ഇരു വിഭാഗത്തെയും എൽഡിഎഫിൽ നിന്ന് അകറ്റി നിർത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top