തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രചരണ വെബ്സൈറ്റ് www.udfkerala.org പ്രകാശനം ചെയ്തു. പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും ആവശ്യമായ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ച് കൊണ്ടാണ് വെബ്സൈറ്റ് തയ്യാറാക്കിയിട്ടുള്ളത്. വികസനോന്‍മുഖമായ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ യു ഡി എഫ് ഭരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ വിശദമായി തന്നെ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
അതോടൊപ്പം ഐക്യ ജനാധിപത്യമുന്നണിയുടെ പ്രമുഖ നേതാക്കളുടെ പ്രതികരണങ്ങളും, വിലയിരുത്തലുകളും ജനങ്ങള്‍ക്ക് ഈ വെബ്സൈറ്റിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. സോഷ്യല്‍ മീഡിയ അപ്ഡേറ്റുകള്‍, ഫേസ്ബുക്ക്, ടിറ്റ്വര്‍, യുറ്റിയൂബ്, എല്ലാ സ്ഥാനാര്‍ത്ഥികളുടെയും വിവരങ്ങള്‍. പ്രകടന പത്രികയുടെ പൂര്‍ണ്ണ രൂപം, പ്രചരണത്തിനായുള്ള മൊബൈല്‍ ആപ് ഡൗണ്‍ ലോഡ്, സര്‍ക്കാരിന്റെ നേട്ടങ്ങളുടെ ബാനറുകള്‍, ആനുകാലിക പ്രചരണ വിഷയങ്ങള്‍, പ്രചാരണ പരിപാടികള്‍, പത്രക്കുറിപ്പുകള്‍, പ്രവര്‍ത്തകര്‍ക്ക് അവരുടെ ആശയങ്ങളും മറ്റും കൈമാറാനുള്ള ലിങ്കുകള്‍, ഏറ്റവും പുതിയ പ്രചരണ കാമ്പയിന്‍ മെറ്റീരിയലുകള്‍, ഫോട്ടോ ഗ്യാലറി, തല്‍സമയ വാര്‍ത്തകളുടെ സംക്ഷിപ്ത രൂപം എന്നിവ ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കെ.പി.സി.സി. ഐ.ടി. സെല്‍ ചെയര്‍മാന്‍ രഞ്ജിത്ത് ബാലന്‍ അറിയിച്ചു.
പ്രകടനപത്രികയുടെ പൂര്‍ണ്ണരൂപം udfkerala.org/manifesto എന്ന ലിങ്കില്‍ ലഭ്യമാകും. യു.ഡി.എഫിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍ പ്രകാശനം ചെയ്തു. മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും udf kerala എന്നു ടൈപ്പ് ചെയ്തു ഡൗണ്‍ലോഡ് ചെയ്തു ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.
വരും ദിവസങ്ങളില്‍ ഐക്യ ജനാധിപത്യമുന്നണിയുടെ നേതാക്കളുടെ അഭിമുഖങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ട് വിശദമായ സന്ദേശവും ആശയ പ്രചരണങ്ങളും, ഇടതുമുന്നണിയുടെ അക്രമ- വികസന വിരുദ്ധ രാഷ്ട്രീയത്തെ തുറന്ന് കാണിക്കുന്ന പ്രചരണ പരിപാടികളും വെബ്സൈറ്റിലുണ്ടാകും.