ഭീകരാക്രമണത്തിനിടെ ഒഴിച്ചുവച്ച ബിയര്‍ഗ്ലാസുമായി ഓടുന്നത് മലയാളിയോ; ജീവനേക്കാള്‍ വലുതാണ് ബിയര്‍

ലണ്ടനിലെ ഭീകരാക്രമണത്തിനിടെ നൂറുകണക്കിനാളുകള്‍ ജീവഭയം കൊണ്ട് ഓടി രക്ഷപ്പെടുന്നതിനിടയില്‍ കയ്യിലെ ബിയര്‍ ഗ്ലാസുമായി ഓടുന്നത് മലയാളിയോ…… പേടിച്ചോടുേേമ്പാഴു കയ്യിലെ ബിയര്‍ ഗ്ലാസ് നഷ്ടപ്പെടാതിരിക്കാന്‍ ശ്രിമിക്കുന്ന യുവാവ് മലയാളിയാണെന്നതിന് ഇതിനപ്പുറം തെളിവൊന്നും വേണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ആള്‍ക്കാര്‍ ഓടി രക്ഷപ്പെടുന്നവര്‍ക്ക് ഇടയിലൂടെ കുടിച്ചു കൊണ്ടിരുന്ന ബീയറും അത് അല്‍പ്പം പോലും പോകാതെ നിറച്ചുവെച്ച അവസ്ഥയിലുള്ള ഗല്‍സുമായി ഓടിയ യുവാവാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ താരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ഫോടനത്തിനു പിന്നാലെ ബോറോ ഹൈ സ്ട്രീറ്റിലൂടെ ഓടി രക്ഷപ്പെടുന്ന സ്ത്രീ പുരുഷന്മാര്‍ക്കിടയില്‍ ബിയര്‍ ഗ്ലാസും പിടിച്ച് തന്റെ സുഹൃത്തിനൊപ്പം ഓടി രക്ഷപ്പെടുന്ന ചുവപ്പ് ടീ ഷര്‍ട്ടു ധരിച്ചയാളുടെ ദൃശ്യം ദുരന്തത്തിന്റെ ഭീതിക്കും ദൈന്യതയ്ക്കും ഇടയില്‍ അനേകരിലേക്കാണ് ചിരി പടര്‍ത്തിയിരിക്കുന്നത്.

സ്‌കൈ ന്യൂസായിരുന്നു ദൃശ്യം പുറത്തു വിട്ടത്. തൊട്ടു പിന്നാലെ തന്നെ ട്വിറ്ററില്‍ ട്രോളുകളുടെ പെരുമഴയാണ്. വന്‍ ദുരന്തത്തെ അതിജീവിച്ച് മണിക്കൂറുകള്‍ക്കകം ലണ്ടനില്‍ ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നുകൊണ്ടിരിക്കേ തമാശദൃശ്യം ഇപ്പോള്‍ അനേകരിലേക്കാണ് എത്തിയത്.

ചിരിപ്പിക്കുന്ന കമന്റുകളാണ് ചിത്രത്തിനു വന്നുകൊണ്ടിരിക്കുന്നത്. തീവ്രവാദി ആക്രമണം ഉണ്ടായാലും പൈന്റ് വിടാനാകുമോ? ഒരു ബ്രിട്ടീഷുകാരന്റെ സ്പിരിറ്റിന്റെ യഥാര്‍ത്ഥ അടയാളം” എന്നായിരുന്നു ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്. ”ഒഴിപ്പിക്കലൊക്കെ ശരി തന്നെ. പക്ഷേ ആറ് പൗണ്ട് വില വരുന്ന ബിയറിന്റെ ഒരു പൈന്റാണ് ഇത്. ഓടുന്നെങ്കില്‍ അതുമായിട്ട് ഓടും” എന്ന് വേറൊരാള്‍ കുറിച്ചു.

Top