കേരളത്തിന്റെ ആരോഗ്യവകുപ്പിന് യുഎൻ അംഗീകാരം:ആരോഗ്യമന്ത്രി ശൈലജ ടീച്ചറിന് ആദരം.മുല്ലപ്പള്ളിയും ചെന്നിത്തലയും ഇനി എന്ത് ചെയ്യും ?

തിരുവനന്തപുരം:കേരളം വീണ്ടും ലോകത്തിന്റെ നിറുകയിൽ എത്തി . സംസ്ഥാന ആരോഗ്യവകുപ്പിന് ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരം. സംസ്ഥാനം നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ആദരം. ലോകനേതാക്കൾക്ക് ഒപ്പമാണ് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജയും ആദരിക്കപ്പെടുന്നത്.

ALSO READ:വി.ഡി.സതീശനെ അയര്‍ലണ്ടില്‍ എത്തിച്ചത് കൊലക്കേസ് പ്രതിയുമായി കച്ചവട ബന്ധമുള്ളയാൾ? സതീശന്റെ യാത്ര ചിലവ് മുടക്കിയത് റിയല്‍ എസ്റ്റേറ്റ്-നേഴ്സിങ് ഏജന്റമാര്‍; ക്രിമിനല്‍ കേസില്‍ പ്രതിയുടെ ആധിധേയത്വം സ്വീകരിച്ച് ആദർശവാനായ കോണ്‍ഗ്രസ് നേതാവ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസേവന ദിനത്തിനോട് അനുബന്ധിച്ചാണ് ആദരവ്. പൊതു സേവകരും കോവിഡ് 19 എന്ന മഹാമാരിയും എന്ന വിഷയത്തിൽ പാനൽ ചർച്ചയും ഉണ്ട്.

Also Read :വി.ഡി സതീശന്റെ അയര്‍ലണ്ട് സന്ദര്‍ശനം കള്ളപ്പണം വെളുപ്പിക്കാനോ? ബിസിനസ് ഡീല്‍ നടത്താനോ? സഹവസിച്ചത് ക്രിമിനല്‍ കേസില്‍ പ്രതികള്‍ക്കൊപ്പം

പ്രാദേശിക, ദേശീയ തലങ്ങളിൽ പൊതുപ്രവർത്തകർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചാണ് ചർച്ച.റിപ്പബ്ലിക് ഓഫ് കൊറിയയുടെ ആഭ്യന്തര സുരക്ഷ ഉപമന്ത്രി ഡോ. ഇൻ ജെയ് ലീ, കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ,ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ ആൻഡ്രൂ ക്യമോ, അന്താരാഷ്ട്ര നഴ്സിംഗ് കൗൺസിൽ പ്രസിഡന്റ് അന്നെറ്റ് കെന്നഡി, ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ തൊഴിൽ വിഭാഗം ഡയറക്ടർ ജിം കാംപെൽ, അന്താരാഷ്ട്ര പൊതുസേവന പ്രസിഡനറ് റോസ പാവനെല്ലി എന്നിവരാണ് പാനൽ അംഗങ്ങൾ.

ലോകനേതാക്കൾക്ക് ഒപ്പമാണ് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജയും ആദരിക്കപ്പെടുന്നത്. മന്ത്രി ശൈലജയ്ക്കെതിരായ പ്രതിപക്ഷ ആക്രമണം ശക്തമാക്കിയിരുന്നു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പടെയള്ളവർ രൂക്ഷമായ ഭാഷയിൽ മന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് യുഎൻ ആദരം എത്തുന്നത്.

കൊവിഡിന് 19 നെതിരായ കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങൾ അന്താരാഷ്ട്ര തലത്തിൽ വളരെയധികം ചർച്ചയായിരുന്നു. നിരവധി മാധ്യമങ്ങളാണ് കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും ആരോ​ഗ്യമന്ത്രി കെ കെ ശൈലജയെയും പ്രശംസിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചത്.ബിബിസി ചാനലിൽ തത്സമയ പരിപാടിയിൽ ആരോ​ഗ്യമന്ത്രി അതിഥിയായി എത്തുകയും ചെയ്തിരുന്നു. കേരളത്തിന്റെ കൊവി‍ഡ് പ്രവർത്തനങ്ങൾ മന്ത്രി തത്സമയം വിശദീകരിച്ചതും വലിയ ചർച്ചയായിരുന്നു.

പ്രതിരോധപ്രവർത്തനങ്ങളുടെ ചിത്രങ്ങളും വിഡിയോകളും ചര്‍ച്ചയായ പരിപാടിയില്‍ ആർദ്രം പദ്ധതിയെ കുറിച്ചും പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുറിച്ചും മന്ത്രി വിശദീകരിച്ചു. ബിബിസി വേള്‍ഡ് ന്യൂസ് വിഭാഗത്തിലാണ് കൊവിഡ് പ്രതിരോധത്തിലെ കേരള മോഡല്‍ ചര്‍ച്ചയായത്.തൽസമയ ചർച്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി. വൈറസ് സ്ഥിരീകരിച്ച ആദ്യഘട്ടത്തില്‍ തന്നെ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. വിവിധയിടങ്ങളില്‍ നിന്നും എത്തിയവരെ പരിശോധിച്ചതിനൊപ്പം രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഐസലേറ്റ് ചെയ്തു.

Top