ഫേയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടികളെ പീഡിപ്പിക്കും; മദ്യം നല്‍കി ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പിഡനം നടത്തും; ഇടുക്കിയിലെ ക്രിമിനല്‍ ഒടുവില്‍ പിടിയില്‍

ഇടുക്കി: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചശേഷം പ്രകൃതിവരുദ്ധ പീഡനത്തിനിരയാക്കിയ ആളെ പൊലീസ് പിടികൂടി. രാജാക്കാട്, കരുവച്ചാട്ട് സുജിത്തിനെയാണ് രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

രാജാക്കാട് സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് സുജിത്തിനെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ 2 ന് പരാതിക്കാരനെയും ഒരു സഹപാഠിയെയും സുജിത്തും സുഹൃത്തുക്കളും ചേര്‍ന്ന് നിര്‍ബന്ധിച്ച് രാജാക്കാടുള്ള ഒരു ഒഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിന് ശേഷം പീഡനത്തിന് ഇരയായ കുട്ടികള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായി. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ വിവരം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. രാജാക്കാട് നിന്നുമാണ് സുജിത്തിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ വേറെയും കേസുകളുണ്ട്. ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ എട്ട് മാസം മുമ്പ് കാറില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വഴിയിലുപേക്ഷിച്ച കേസിലെ ഒന്നാം പ്രതിയാണ് സുജിത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പന്നിയാര്‍കുട്ടിയില്‍ നിന്നും കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കച്ചവടക്കാരനെ തലയ്ക്കടിച്ചു വീഴ്ത്തി പണമടങ്ങിയ ബാഗ് തട്ടിയെടുത്ത കേസിലും ഇയാള്‍ പ്രതിയാണ്. കേസുകളില്‍ ജാമ്യത്തിലിറങ്ങിയശേഷം നാല് മാസം മുന്‍പ് ഒന്നര കിലോ കഞ്ചാവുമായി ഇയാളെ അടിമാലിയില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ഥിരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഇയാള്‍ ഗുണ്ടാപട്ടികയില്‍ പെട്ടയാളാണെന്നും പൊലീസ് പറഞ്ഞു. പോക്‌സോ നിയമപ്രകാരം കേസ്സെടുത്ത പ്രതിയെ കോടതി റിമാന്റ് ചെയ്തു. ഇയാള്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത മറ്റ് രണ്ട് പ്രതികള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

Top