ലണ്ടന്‍: ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിന് 21 കള്ളപ്പേരുകളും 3 മേല്‍വിലാസങ്ങളും. ഇംഗ്ലണ്ടാണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ നാല് പാകിസ്ഥാനി മേല്‍വിലാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പുതിയ ലിസ്റ്റില്‍ മൂന്നെണ്ണം മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 1993 മുംബൈ സ്ഫോടന പരമ്ബരയിലെ മുഖ്യ പ്രതിയായ ദാവൂദ് ഇബ്രാഹീം സംഭവത്തിനുശേഷം പാകിസ്ഥാനിലേക്ക് കടക്കുകയായിരുന്നു. എന്നാല്‍ ദാവൂദിന്റെ സാന്നിധ്യം പാകിസ്ഥാന്‍ നിരസിച്ചു. മഹാരാഷ്ട്രയിലെ രത്നഗിരിയിലെ ഖേര്‍ പിറന്ന നാടായി രേഖപ്പെടുത്തിയ ലിസ്റ്റില്‍ അച്ഛന്റെ പേര് ഷെയ്ക്ക് ഇബ്രാഹീം അലി കസ്കറും അമ്മയുടെ പേര് ആമിന ബിയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
1993ല്‍ നടന്ന മുംബൈ സ്ഫോടന പരമ്ബരയില്‍ 260 പേര്‍ കൊല്ലപ്പെടുകയും 700ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2003 നവംബര്‍ മുതല്‍ ദാവൂദ് ഇബ്രാഹീമിന് വിലക്കേര്‍പ്പെടുത്തിയ ഇംഗ്ലണ്ട് സ്വത്ത് മരവിപ്പിക്കല്‍ നടപടിയും സ്വീകരിച്ചിരുന്നു


