ന്യുഡൽഹി: കേന്ദ്രമന്ത്രി സഭ പുനഃസംഘടനയിൽ കേരളത്തിന് ഒന്നും കിട്ടിയില്ല .കനത്ത പരാജയവും കേരളത്തിലെ പാർട്ടിയിലെ ഗ്രുപ്പിസവും പുതിയ മന്ത്രിസ്ഥാനം കിട്ടാത്തതിന് കാരണം .കേന്ദ്ര മന്ത്രിസഭ സമ്പൂര്‍ണ്ണ അഴിച്ചുപണിയില്‍ വി. മുരളീധരന് സ്വതന്ത്ര്യ ചുമതല ലഭിക്കുമെന്നും വ്യാപക പ്രചാരണം ഉണ്ടായിരുന്നു . കേരളത്തിലെ വമ്പന്‍ പരാജയം മാനദണ്ഡമാക്കിയാണ് ഇത്തരമൊരു നടപടി. നേരത്തെ വിദേശകാര്യ സഹമന്ത്രിയുമായ വി മുരളീധരനെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി ഉയര്‍ത്തിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം പ്രമോഷന്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെയ്ക്കാന്‍ സാധിക്കാതിരുന്ന സംസ്ഥാനങ്ങളിലെ പ്രതിനിധികളെ തരംതാഴ്ത്തുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. സിറ്റിംഗ് സീറ്റ് പോലും നഷ്ടമാക്കിയ കേരളത്തിലെ നേതൃത്വത്തില്‍ പ്രധാനപ്പെട്ടയാളെന്ന നിലയില്‍ വി. മുരളീധരനെതിരെ നടപടിയുണ്ടാവുമെന്ന്് ആദ്യ പ്രവചനം. എന്നാല്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടുത്തി കേരളത്തിലെ നിന്നുള്ള നേതാക്കളുടെ പ്രാധിനിത്യം വര്‍ധിപ്പിക്കാനാണ് കേന്ദ്ര തീരുമാനിച്ചത്. ഇതിനിടെ മുരളീധരന് പ്രമൊഷന്‍ ലഭിക്കുമെന്നും അഭ്യൂഹങ്ങള്‍ പരന്നു.
നിലവില്‍ വിദേശകാര്യ-പാര്‍ലമെന്റി വകുപ്പ് സഹമന്ത്രിയായി പ്രവര്‍ത്തിക്കുന്ന മുരളീധരന്‍ തല്‍സ്ഥാനത്ത് തുടരും. യാതൊരു വിധത്തിലും കൂടുതല്‍ പരിഗണന നല്‍കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം തീരുമാനിച്ചതായിട്ടാണ് സൂചന. മന്ത്രിസഭയിലേക്ക് സുരേഷ് ഗോപിയുടെ പേര് ആദ്യ ഘട്ടത്തില്‍ കേട്ടിരുന്നുവെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ പേര് പട്ടികയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.
11 പേര്‍ വനിത മന്ത്രിമാരുള്‍പ്പെടെ 43 മന്ത്രിമാരാണ് മന്ത്രിസഭ പുനഃസംഘടനയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഒബിസി വിഭാഗത്തില്‍നിന്ന് 27 പേരും എസ്.ടി. വിഭാഗത്തില്‍നിന്ന് എട്ടുപേരും എസ്.സി. വിഭാഗത്തില്‍നിന്ന് 12 പേരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പുതിയ മന്ത്രിമാരില്‍ 15 പേര്‍ക്ക് കാബിനറ്റ് പദവിയുണ്ട്.
കാബിനറ്റില്‍ നിന്നും നിലവില്‍ 14 മന്ത്രിമാരാണ് രണ്ടാം മോദി സര്‍ക്കാറിൽ പുറത്തായി. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാല്‍, തൊഴില്‍മന്ത്രി സന്തോഷ് ഗംഗ്വാര്‍ പ്രമുഖര്‍ ഉള്‍പ്പെടെയാണ് ആദ്യം രാജിവച്ചത്. പിന്നീട് കേന്ദ്ര ടെലകോം മന്ത്രി രവിശങ്കര്‍ പ്രസാദും, കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറും പുറത്തായി. കേന്ദ്ര സാമൂഹിക മന്ത്രി താവര്‍ ചന്ദ് ഗഹ്ലോത്തിനെ കഴിഞ്ഞദിവസം കര്‍ണ്ണാടക ഗവര്‍ണ്ണറായും നിയമിച്ചിരുന്നു.