ഉത്തര്‍പ്രദേശില്‍ ബസിന് തീപിടിച്ച് 22 പേര്‍ക്ക് ദാരുണാന്ത്യം; അപകടം ട്രക്കുമായി കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന്

ബറേലി: ബറേലി: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ട്രക്കുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ച് 22 പേര്‍ വെന്തുമരിച്ചു. പരിക്കേറ്റ 15 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബറേലിയില്‍ ദേശീയപാത 24 ലിലാണ് അപകടം നടന്നത്. പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം.

പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കും. ന്യൂഡല്‍ഹിയില്‍ നിന്ന് യുപിയിലെ ഗോണ്ട ഡിപ്പോയിലേക്ക് പോകുകയായിരുന്ന സംസ്ഥാന സര്‍ക്കാര്‍ ബസ്സാണ് അപകടത്തില്‍ പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇടിയുടെ ആഘാതത്തില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ബസ്സിനും ട്രക്കിനും തീപിടിച്ചു. അര്‍ധരാത്രിയായതിനാല്‍ യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. വന്‍ ശബ്ദം കേട്ട് ഉണര്‍ന്ന യാത്രക്കാരില്‍ ചിലര്‍ ബസിന്റെ ചില്ല് പൊട്ടിച്ചാണ് രക്ഷപ്പെട്ടത്. ഏതാനും ചിലര്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ രക്ഷപെടാനായത്.

എത്ര പേര്‍ ബസ്സിലുണ്ടായിരുന്നു എന്നതിനെക്കുറിച്ചും വ്യക്തത വന്നിട്ടില്ല. മരിച്ച പലരേയും തിരിച്ചറിയാനായിട്ടില്ല ഒന്നര മണിക്കൂര്‍ പണിപ്പെട്ടാണ് അഗ്‌നിശമന സേന തീ അണച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ഡീസല്‍ ടാങ്കിന് തീ പിടിച്ചതാണ് ദുരന്തം വലുതാക്കിയത്. ട്രക്കിനും തീപിടിച്ചു

Top