പിഞ്ചുകുഞ്ഞിനോട് കൊടും ക്രൂരത; ദേഹത്ത് ചൂടുപാല്‍ നുര തേച്ച് പൊള്ളിച്ചു; സംഭവം ഉത്തര്‍പ്രദേശില്‍

ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ മതപരമായ ആചാരത്തിന്റെ പേരില്‍ കൊച്ചുകുട്ടിയുടെ ദേഹത്ത് ചൂടുപാല്‍ നുര തേച്ച് പൊള്ളിച്ചു. കുഞ്ഞിന്റെ മുഖത്തും ശരീരത്തിലും തിളച്ചുമറിയുന്ന പാല്‍നുര പുരട്ടുന്ന പൂജാരിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ശ്രാവണ്‍പൂര്‍ ഗ്രാമത്തിലാണ് ഈ ചടങ്ങ് നടന്നത്. വാരണാസിയില്‍ നിന്നുള്ള പൂജാരി ഒരു പാത്രത്തില്‍ നിന്ന് ചൂട് പാല്‍നുര കുഞ്ഞിന്റെ മുഖത്തും നെഞ്ചിലും പുരട്ടുന്നത് കാണാം. കുഞ്ഞ് വേദന കൊണ്ട് കരയുന്നതും ആയിരക്കണക്കിന് ആളുകള്‍ അവരെ നോക്കി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. യാദവ സമുദായത്തില്‍ ഇതൊരു സാധാരണ ആചാരമാണെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top