ബിജെപി വഞ്ചിച്ചു!! എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച് ഒരു പാര്‍ട്ടികൂടി; ബിജെപിക്ക് തിരിച്ചടികളുടെ കാലം

കൊല്‍ക്കത്ത: ബിജെപിയുടെ മുന്നണിയായ എന്‍ഡിഎയില്‍ നിന്നും വിട്ടുപോകുന്ന പാര്‍ട്ടികളുടെ എണ്ണം കൂടുന്നു. തെലുങ്ക് ദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടതിന് പിന്നാലെ ഗൂര്‍ഖ ജനമുക്തി മോര്‍ച്ച (ജി.ജെ.എം)യും മുന്നണി വിട്ടു. ബിജെപി വിശ്വാസ വഞ്ചന കാണിച്ചെന്നാരോപിച്ചാണ് മുന്നണി വിടുന്നതെന്ന് ജി.ജെ.എം അധ്യക്ഷന്‍ എല്‍എം ലാമ പറഞ്ഞു.

പാര്‍ട്ടിക്ക് ഇനി ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുമായി ഒരു ബന്ധവും ഉണ്ടാകില്ല. ബിജെപി പശ്ചിമ ബംഗാള്‍ പ്രസിഡന്റ് ദിലീപ് ഘോഷിന്റെ പ്രസ്താവനയില്‍ തങ്ങള്‍ നിരാശരാണ്. തെരഞ്ഞെടുപ്പുകളില്‍ ഇനി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗൂര്‍ഖകളോട് ബിജെപിക്ക് യാതൊരു അനുകമ്പയുമില്ല. തിരഞ്ഞെടുപ്പ് വിജയത്തിനായുള്ള സഹായം മാത്രമാണ് അവര്‍ക്ക് വേണ്ടത്. ഡാര്‍ജലിങ് ലോക്സഭാ സീറ്റില്‍ 2009-ലും 2014-ലും ബിജെപിയുടെ ജയം ഞങ്ങള്‍ നല്‍കിയ സമ്മാനമാണെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാളില്‍ ബിജെപിയുടെ പ്രധാന സഖ്യ കക്ഷിയാണ് ഗൂര്‍ഖ ജനമുക്തി മോര്‍ച്ച. മൂന്ന് എംഎല്‍എമാരാണ് സംസ്ഥാനത്ത് അവര്‍ക്കുള്ളത്. ഗൂര്‍ഖലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ ബംഗാളില്‍ നീണ്ട പ്രക്ഷോഭം നടത്തിയിരുന്നു.

Top