വാഷിംഗ്ടണ്‍: ഇറാനിലെ പത്ത് സൈനിക താവളങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി സ്ഥിരീകരിച്ച് അമേരിക്ക. യുഎസ് സെന്‍ട്രല്‍ കമാന്‍ഡറാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്. ഇറാന്‍ മാദ്ധ്യമങ്ങളും ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ ഹോര്‍മുസില്‍ പനാമ പതാകയുള്ള കപ്പലിനെ ഇറാന്‍ ആക്രമിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഇന്നും യുഎസ് ഇറാനില്‍ ആക്രമണം നടത്തിയത്.
ഇതിന് തിരിച്ചടിയായി ഗള്‍ഫ് മേഖലയിലെ അമേരിക്കയുടെ സൈനിക താവളകളെ ആക്രമിച്ചുവെന്ന് ഇറാനും അറിയിച്ചു. ജൂണ്‍ 17ന് വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതിന് പിന്നാലെ ഇത് തുടര്‍ച്ചയായ രണ്ടാം ദിനമാണ് യുഎസ് ഇറാനെതിരെ ആക്രമണം നടത്തുന്നത്. ഇതോടെ ഒരാഴ്ച പിന്നിടുന്ന ഇറാന്‍ യുഎസ് ധാരണാപത്രത്തിന്റെ ഭാവി സംബന്ധിച്ച് ആശങ്ക ഉയരുന്നുണ്ട്.ഇന്നലെ പുലര്‍ച്ചെ തെക്കന്‍ ഇറാനിലെ ഡ്രോണ്‍, മിസൈല്‍, റഡാര്‍ കേന്ദ്രങ്ങളില്‍ യുഎസ് ബോംബിട്ടു. വ്യാഴാഴ്ച, ഹോര്‍മുസില്‍ തായ്വാനീസ് കമ്പനിയുടെ ചരക്കുക്കപ്പല്‍ ഇറാന്‍ ആക്രമിച്ചതിനുള്ള തിരിച്ചടിയാണിത്. തുറമുഖ നഗരമായ സിരികിലും ഖേഷം ദ്വീപിലും ശക്തമായ സ്‌ഫോടനങ്ങളുണ്ടായി.
ആളപായമുണ്ടോ എന്ന് വ്യക്തമല്ല.ഇതിനിടെ ഇറാനെതിരെ ഭീഷണി മുഴക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. യുഎസ് സൈന്യം തങ്ങളുടെ ജോലി തീര്‍ക്കാന്‍ നിര്‍ബന്ധിതരായാല്‍ ഇറാന്‍ ബാക്കിയുണ്ടാവില്ലെന്നാണ് ഭീഷണി. ഇറാനെതിരെ യുഎസ് ആക്രമണം നടത്തിയതിന് പിന്നാലെയാണ് ട്രൂത്ത് സോഷ്യലില്‍ ട്രംപിന്റെ പ്രതികരണം.


