മുഖ്യമന്ത്രി സ്വയം കണ്ണടച്ച് ഇരുട്ടാക്കരുതെന്ന് വി മുരളീധരന്‍!..മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും തമ്മില്‍ പോര് തുടരുന്നു

ന്യൂഡല്‍ഹി:മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും തമ്മിലുള്ള വാക്പോര് തുടരുന്നു.പ്രവാസികളുടെ മടങ്ങി വരവുമായി ബന്ധപെട്ട് കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന പല തീരുമാനങ്ങളും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയുന്നില്ലെന്നാണ് അദ്ധേഹത്തിന്‍റെ പല പ്രസ്താവനകളും കാണുമ്പോള്‍ തോന്നുന്നത് എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അഭിപ്രായപെട്ടിരുന്നു.ഇതിന് മറുപടി നല്‍കിയ വി മുരളീധരന്‍ വകുപ്പ് മന്ത്രി അറിയാതെ മുഖ്യമന്ത്രി എല്ലാം തീരുമാനിക്കുന്ന കേരള സര്‍ക്കാര്‍ ശൈലിയല്ല കേന്ദ്രത്തിലെന്ന് മുഖ്യമന്ത്രി മനസിലാക്കണം എന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

Also Read-കേട്ടാൽ അറക്കുന്ന തെറി !..സതീശൻ പൊതുസമൂഹത്തോടു മാപ്പുപറയണമെന്നും എം.എൽ.എ.രാജി വെക്കണമെന്നും ഡിവൈഎഫ്ഐ 

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ കേരളത്തിലെ പോലെ വകുപ്പ് മന്ത്രിമാരെ ഒന്നും അറിയിക്കാതെ മുഖ്യമന്ത്രി നടപടി സ്വീകരിക്കുന്നത് പോലെ അല്ല കാര്യങ്ങള്‍. കേന്ദ്രത്തില്‍ ഓരോ വകുപ്പിലെയും തീരുമാനങ്ങള്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ പരസ്പരം ആലോചിച്ചു തന്നെയാണ് എടുക്കുന്നത്. മുഖ്യമന്ത്രി സ്വയം കണ്ണടച്ച് ഇരുട്ടാക്കിയാല്‍ എല്ലാവര്‍ക്കും അത് അങ്ങനെയായിരിക്കില്ലെന്നും കേന്ദ്രമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. 1,35,000 മുറികള്‍ തയ്യാറാക്കി. അതിനേക്കാള്‍ കൂടുതല്‍ വേണമെങ്കില്‍ സജ്ജമാക്കാന്‍ തയ്യാറാണ് എന്നാണ് കേരളം അറിയിച്ചത്.

Also Read :വി.ഡി സതീശന്റെ അയര്‍ലണ്ട് സന്ദര്‍ശനം കള്ളപ്പണം വെളുപ്പിക്കാനോ? ബിസിനസ് ഡീല്‍ നടത്താനോ? സഹവസിച്ചത് ക്രിമിനല്‍ കേസില്‍ പ്രതികള്‍ക്കൊപ്പം

അങ്ങനെയാണെങ്കില്‍ കേന്ദ്രം 14 ദിവസം ക്വാറന്റീന്‍ ചെയ്യണമെന്നുപറഞ്ഞത് എന്തിനാണ് വെട്ടിക്കുറച്ച് ഏഴു ദിവസമാക്കിയതെന്ന് മുരളീധരന്‍ ചോദിച്ചു. വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്താത്തത് കൊണ്ടാണ് അപ്രകാരം ചെയ്തത്. കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ തയ്യാറാണ്. മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതുന്ന ശീലമുള്ള ആളാണ്. ഉദ്യോഗസ്ഥതലത്തില്‍ നടക്കുന്ന ചര്‍ച്ചകളെ കുറിച്ച് അദ്ദേഹത്തിന് അറിയില്ലെന്നാണ് തോന്നുന്നത്. എന്നാല്‍ ആ ചര്‍ച്ചകള്‍ അറിയുന്ന ആളാണ് താന്‍.

പ്രധാനമന്ത്രിക്ക് കത്തെഴുതുന്നതിന് പകരം ഉദ്യോഗസ്ഥരുടെ ചര്‍ച്ചകളെ കുറിച്ചുകൂടി മുഖ്യമന്ത്രി അന്വേഷിച്ചറിയണം. അതറിഞ്ഞാല്‍ ഇത്തരത്തിലുളള പരാമര്‍ശങ്ങള്‍ അദ്ദേഹത്തില്‍ നിന്നുണ്ടാകില്ല. സര്‍ക്കാര്‍ പ്രവാസികളോട് ഉത്തരവാദിത്തം കാണിക്കണം.അവരെ പെരുവഴിയിലാക്കുന്ന സമീപനം എടുക്കരുത്. അവരെ കൊണ്ടുവരാന്‍ കേന്ദ്രം ഇപ്പോഴും തയ്യാറാണ്. ആ നിലപാടില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. കേന്ദ്രത്തിന്റെ മാനദണഡങ്ങള്‍ പാലിച്ചുകൊണ്ട് നിരീക്ഷണത്തിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം.

ALSO READ:വി.ഡി.സതീശനെ അയര്‍ലണ്ടില്‍ എത്തിച്ചത് കൊലക്കേസ് പ്രതിയുമായി കച്ചവട ബന്ധമുള്ളയാൾ? സതീശന്റെ യാത്ര ചിലവ് മുടക്കിയത് റിയല്‍ എസ്റ്റേറ്റ്-നേഴ്സിങ് ഏജന്റമാര്‍; ക്രിമിനല്‍ കേസില്‍ പ്രതിയുടെ ആധിധേയത്വം സ്വീകരിച്ച് ആദർശവാനായ കോണ്‍ഗ്രസ് നേതാവ്

മടങ്ങിയെത്തുന്നവര്‍ പെരുവഴിയില്‍ നില്‍ക്കുന്ന സാഹചര്യം ഉണ്ടാകരുത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്നത് വ്യക്തമാണ്. കേന്ദ്ര മാനദണ്ഡം പാലിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ കാര്യക്ഷമമായി ക്വാറന്റീന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ കേന്ദ്രം കൂടുതല്‍ വിമാനസര്‍വീസ് നടത്താന്‍ തയ്യാറാണ്.

ഈ സമയത്ത് ഒരു കാരണവശാലും രാഷ്ട്രീയം കളിക്കരുത്. മലര്‍ന്നുകിടന്ന് തുപ്പരുതെന്നാണ് മുഖ്യമന്ത്രിയോട് പറയാനുള്ളത്. കേരള സര്‍ക്കാരിന്റെ തയ്യാറെടുപ്പിലാണ് പോരായ്മയുള്ളത്. അന്യസംസ്ഥാനത്ത് നിന്ന് വരുന്നവരെ എന്തിനാണ് വാളയാറില്‍ തടയുന്നത് അകത്ത് വന്നാല്‍ അവരെ നിരീക്ഷണത്തില്‍ അയക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതുകൊണ്ടാണത്. വാളയാറില്‍ തടയുന്നതുപോലെ എയര്‍പോര്‍ട്ടില്‍ തടയുന്ന സ്ഥിതി ഉണ്ടാകരുതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top