വന്ദേഭാരതിലെ യാത്ര ബിജെപി ഓഫീസില്‍ ഇരുന്ന പോലെ അകപ്പെട്ടുപോയെന്ന് കെ മുരളീധരന്‍; പ്രത്യേക പരിഗണന ലഭിക്കാത്തതിലുള്ള നീരസമാണ് വിമര്‍ശനമെന്ന് വി മുരളീധരന്‍

വന്ദേഭാരതിലെ യാത്ര ബിജെപി ഓഫീസില്‍ ഇരുന്ന പോലെ അകപ്പെട്ടുപോയെന്ന കെ മുരളീധരന്റെ പരാമര്‍ശത്തില്‍ മറുപടി പറഞ്ഞു വി മുരളീധരന്‍. കെ മുരളീധരന്‍ വന്ദേ ഭാരതില്‍ പ്രത്യേക പരിഗണന ലഭിക്കാത്തതിലുള്ള നീരസമാണ് വിമര്‍ശനമെന്ന് വി മുരളീധരന്‍ വ്യക്തമാക്കി. കെ മുരളീധരന്‍ സന്ദര്‍ഭത്തിനനുസരിച്ച് നിലപാട് മാറ്റുന്നയാളെന്ന് വി മുരളീധരന്‍ പറഞ്ഞു.

കേരളത്തിന് അനുവദിച്ച വന്ദേഭാരതില്‍ ബിജെപി രാഷ്ട്രീയ കളി നടത്തുന്നുവെന്ന് വടകര എംപി കെ മുരളീധരന്‍ വിമര്‍ശിച്ചിരുന്നു. രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയിലാണ് ഇത്തരത്തില്‍ പ്രതികരണമുണ്ടായത്. ഉദ്ഘാടന യാത്രയില്‍ മുഴുനീളെ ബിജെപിയുടെ ജാഥയും ബഹളവുമാണുണ്ടായത്. ബിജെപി ഓഫീസില്‍ ഇരുന്ന പോലെ അകപ്പെട്ടുപോയി. വി മുരളീധരന് വേണ്ടി പത്തു മിനിറ്റ് എല്ലാ സ്റ്റേഷനിലും വന്ദേഭാരത് നിര്‍ത്തിയെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top