വിലക്ക് മാറ്റിയതില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. സംഭവത്തില്‍ ഏഷ്യാനെറ്റ് മാപ്പു പറഞ്ഞെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമ സ്വാതന്ത്രത്തിനായി പ്രവര്‍ത്തിച്ചവരാണ് ഭാരതീയ ജനതാ പാര്‍ട്ടി. നിയമങ്ങള്‍ പാലിക്കാനുള്ള ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കുണ്ട്. നിയമം ലംഘിച്ചതിനാലാണ് നടപടി ഉണ്ടായത്. ക്ഷമ ചോദിച്ചതിനാല്‍ സംപ്രേഷണം പുനരാരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനം ടിവിയാണ് മുരളീധരന്റെ പ്രസ്താവന പുറത്തു വിട്ടത്. രണ്ട് മാധ്യമങ്ങള്‍ക്ക് രണ്ട് നീതി അല്ലാത്തതിനാലാണ് രണ്ടാമത്തെ ചാനലിന്റെ വിലക്ക് പിന്‍വലിച്ചതെന്നും മീഡിയ വണ്‍ ചീഫിന്റെ പ്രതികരണം. ചിലർക്ക് ഉത്തരം താങ്ങുന്ന പല്ലിയുടെ ചിന്തയുള്ളത് കൊണ്ടാണെന്നും മുരളീധരന്‍ വ്യക്തമാക്കി.