
കല്യാണ വീഡിയോയിലെ സ്ത്രീകളുടെ ചിത്രങ്ങള്‍ നഗ്ന ചിത്രങ്ങളുമായി മോര്‍ഫ് ചെയ്ത്‌ചേര്‍ത്ത് പ്രചരിപ്പിച്ച സംഭവത്തില്‍ ആദ്യ അറസ്റ്റ്. വന്‍ വിവാദമായ സംഭവത്തില്‍ ഇതുവരെ പ്രതികളെ ആരെയും പോലീസ് പിടികൂടിയിരുന്നില്ല. ഇതിനെത്തുടര്‍ന്ന് കനത്ത പ്രതിഷേധം ഉയരുന്നതിനിടയിലാണ് വടകര സദയം സ്റ്റുഡിയോ ഉടമകളായ സതീഷ് സഹോദരന്‍ ദിനേഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവം വലിയ വാര്‍ത്തയായതോടെ സനീഷും ദിനേഷും ഒല്‍വില്‍ പോകുകയായിരുന്നു. വയനാട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കേസില്‍ പ്രതിയായ സ്റ്റുഡിയോയിലെ ജീവനക്കാരന്‍ ബിബീഷിനായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
പൊലീസിനു ലഭിച്ച പരാതിക്കു പിന്നാലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് വടകരയില്‍ നടക്കുന്നത്. സംയുക്ത സമരസമിതിയും രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ ഒരാഴ്ച മുമ്പാണ് സംഭവത്തില്‍ പൊലീസിന് ആദ്യമായി പരാതി ലഭിക്കുന്നത്.ആറുമാസം മുമ്പുപോലും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെന്ന വിവരം പലര്‍ക്കും ലഭിച്ചിരുന്നെങ്കിലും പരാതി നല്‍കാന്‍ വൈകിയതാണ് അന്വേഷങ്ങള്‍ക്ക് തടസമായത്.
കേസില്‍ ശാസത്രീയ തെളിവെടുപ്പുകളും പരിശോധനകളും പുരോഗമിക്കുകയാണ്. സൈബര്‍ സെല്ലിന്റേയും മറ്റു പൊലീസ് ഏജന്‍സികളുടേയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.