തലശേരി: കണ്ണൂരിനെ നടുക്കിയ കൊലയായിരുന്നു വില്‍നയുടേത്. എംടിഎം കൗണ്ടറില്‍വെച്ച് വെടിയേറ്റ് മരിച്ച യുവതിയുടെ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. അബദ്ധത്തില്‍ സംഭവിച്ച കൊലയാണെങ്കിലും തലശേരിയെ ഇത് ഒന്നടങ്കം ഭയപ്പെടുത്തി. തോക്ക് പോലും ഉപയോഗിക്കാനറിയാത്തവരെ സെക്യൂരിറ്റിക്കാരനാക്കുന്ന നാട്. ലൈസന്‍സും അത് കൈവശം വയ്ക്കാനുള്ള സര്‍ട്ടിഫികറ്റും ഉണ്ടേല്‍ ആര്‍ക്കും തോക്കേന്താം.
തോക്ക് കൈവശം വയ്ക്കാനുള്ള സര്‍ട്ടിഫികറ്റും ഉണ്ടേല്‍ ആര്‍ക്കും തോക്കേന്തുന്ന സെക്യൂരിറ്റി ജീവനക്കാരനാകാം. അബദ്ധത്തില്‍ ആരുടെ തലക്കും നിറയൊഴിക്കാം. എന്നിട്ട് കരഞ്ഞു കാണിച്ചാലും, മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസുടുത്താലും ഈ പാപം തീരില്ല. ഈ കേസുകള്‍ക്ക് ഒരു പെറ്റി കേസിന്റെ ഗൗരവം പോലും ഇല്ലെന്ന് അറിയണം.തലശേരിയിലെ ദുരന്തം ഉണ്ടാക്കിയ സെക്യൂരിറ്റി ജീവനക്കാരന് തോക്ക് കൈയ്യില്‍ എങ്ങിനെപിടിക്കണം എന്നു പോലും അറിയില്ലായിരുന്നു എന്ന് പോലീസും സി.സി.ടി.വി ദൃശ്യങ്ങളും വെളിപ്പെടുത്തുന്നത് ഞടുക്കം ഉണ്ടാക്കുന്നു.
അത്യന്തം അപകടകരമായ ആയുധം ജനങ്ങള്‍ക്കിടയില്‍ ജോലിചെയ്യുന്നവര്‍ക്ക് കൊടുത്തിട്ട് അബദ്ധം പറ്റി എന്നു പറഞ്ഞാല്‍ അത് മാപ്പ് അര്‍ഹിക്കാത്ത ക്രൂരതയാണ്. ഇത്തരക്കാരെ നിയമിച്ചവര്‍ക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണം. ഈ ജീവനക്കാരനെ നിയമിച്ച അധികൃതര്‍ ആണ് കൊലയാളി. ഇത് അബദ്ധമല്ല. തോക്കെടുക്കാന്‍ അറിവില്ലാത്തവനെ പണിക്ക് നിയമിച്ചവന്‍ നടത്തിയ കൊലപാതകമാണ്. വെടിയുണ്ട കയറി വില്‍നയെന്ന അമ്മയുടെ തല പിളര്‍ന്ന് പോവുകയായിരുന്നു. എന്നിട് ഒരു ഉളുപ്പുമില്ലാതെ അബദ്ധം..അബദ്ധം എന്ന പതിവ് പാട്ട് പാടുന്നു.
ഐഡിബിഐ ബാങ്ക് തലശേരി ശാഖയിലെ സെയില്‍സ് സെക്ഷന്‍ ക്ലര്‍ക്ക് ധര്‍മ്മടം മേലൂരിലെ പുതിയാണ്ടി വില്‍ന വിനോദിന്റെ (29) മരണം സെക്യൂരിറ്റി ജീവനക്കാരന്റെ കടുത്ത അനാസ്ഥമൂലം.തോക്ക് പിടിക്കാന്‍ അറിയത്തില്ലാത്ത ജീവനക്കാരനെ ഗണ്‍ മാനാക്കി നിയമിച്ച ബാങ്കധികൃതര്‍ വില്‍ നയുടെ മരണത്തിന് ഉത്തരവാദികളാണ്. ഇയാള്‍ നിറതോക്ക് കൈകാര്യം ചെയ്തിരുന്നത് കളിപ്പാവ പോലെയായിരുന്നു. തോക്കിന്റെ കുഴല്‍ ഭാഗം ഇപ്പോഴും ആളുകള്‍ക്കും ജീവനക്കാര്‍ക്കും ഒക്കെ എതിരേ വരുന്ന രീതിയിലായിരുന്നു ഇയാള്‍ ഉപയോഗിച്ചതെന്ന് സി.സി.ടി.ടി ദൃശ്യങ്ങളില്‍ കണ്ടെത്തി.
തോക്ക് കയ്യില്‍ കരുതുമ്പോള്‍ തോക്കിന്റെ ഗണ്‍ പോയിന്റ് താഴേക്കു പിടിക്കണമെന്നും തുറസായ സ്ഥലത്താണെങ്കില്‍ ആകാശത്തേക്ക് പിടിക്കണമെന്നുമാണ് ചട്ടം. വെടിയുണ്ടയില്ലാത്ത തോക്ക് പോലും കൈമാറുമ്പോള്‍ ആളുകള്‍ക്കുനേരേ പിടിക്കാന്‍ പാടില്ല. എന്നാല്‍ ഈ നിയമങ്ങളൊന്നും ഹരീന്ദ്രന്‍ പാലിച്ചിട്ടില്ലെന്നാണു സൂചന. മൂന്നുവര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന ഹരീന്ദ്രന്‍ ദിവസവും ഇതേരീതിയില്‍ അശ്രദ്ധമായാണു തോക്ക് കൈകാര്യം ചെയ്തിരുന്നതെന്നാണു ജീവനക്കാരുടെ മൊഴികളില്‍നിന്നു വ്യക്തമാകുന്നതെന്നു പോലീസ് പറഞ്ഞു.
വില്‍നയുടെ തല വെടിയേറ്റ് ചിതറുന്നത് സി.സി.ടിവിയില്‍ കാണാം. വെടിയുണ്ടയുടെ അവശിഷ്ടങ്ങളും തലച്ചോറിന്റെ ഭാഗങ്ങളും ബാങ്ക് കെട്ടിടത്തിന്റെ റൂഫില്‍നിന്നു പോലീസ് കണ്ടെത്തി. തോക്കില്‍ രണ്ട് ഉണ്ടകളാണ് ഉണ്ടായിരുന്നതെന്നും ഇതില്‍ ഒരു ഉണ്ടയാണ് വില്‍നയുടെ തലയില്‍ തുളച്ചു കയറിയിട്ടുള്ളതെന്നും വിദഗ്ധ സംഘം വ്യക്തമാക്കി.സെക്യൂരിക്കാരന്‍ തോക്കില്‍ ഉണ്ടകള്‍ നിറയ്ക്കുന്ന സമയത്ത് വില്‍ന ഉള്‍പ്പെടെ മൂന്ന് വനിത ജീവനക്കാര്‍ ഒന്നിച്ചിരുന്ന് ജോലി ചെയ്യുകയായിരുന്നു. എന്നാല്‍ തോക്കില്‍ നിന്ന് വെടിയുതിര്‍ന്ന സമയത്ത് വില്‍ന സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കുന്നതും വില്‍നയുടെ തല വെടിയുണ്ടയേറ്റ് ചിതറുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
ഇതിന് രണ്ട് മിനിറ്റ് മുമ്പ് അതേ പൊസിഷനില്‍ ബാങ്കിന്റെ ബ്രാഞ്ച് മാനേജരായ വനിതയാണുണ്ടായിരുന്നത്. നാല് സിസിടിവി ദൃശ്യങ്ങളാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. യാതൊരു മുന്‍കരുതലുമില്ലാതെ ബാങ്കിനുളളില്‍തന്നെ സെക്യൂറ്റി ജീവനക്കാരന്‍ അബദ്ധത്തിലാണെങ്കിലും തോക്ക് മറ്റ് ജീവനക്കാര്‍ക്കുനേരേ പിടിക്കാനുണ്ടായ സാഹചര്യം പരിശീലനത്തിന്റെ കുറവാണെന്നാണു പോലീസ് നിഗമനം.