തിരുവനതപുരം:മുന്നണി വിടുന്നതിന്റെ മുന്നൊരുകമെന്നോണം സോണിയ ഗാന്ധിക്ക് മുന്‍പില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ജനതാദള്‍ യു തീരുമാനം.ഇന്ന് ഉച്ചക്ക് കോട്ടയം ഗസ്റ്റ് ഹൗസിലാണ് കോണ്‍ഗ്രസ്സ് അധ്യക്ഷ മുന്നണിയിലെ പടലപ്പിണക്കങ്ങള്‍ പരിഹരിക്കാന്‍ ഘടകകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്.ഈ ചര്‍ച്ചയില്‍ പങ്കെടുത്ത് കോണ്‍ഗ്രസ്സിനും യുഡിഎഫിനുമെതിരായി കടുത്ത ആരോപണങ്ങള്‍ തന്നെ സോണിയക്ക് മുന്‍പില്‍ ഉയര്‍ത്താനാണ് വീരേന്ദ്രകുമാറും കൂട്ടരും ഉദ്ദേശിക്കുന്നത്.
അഞ്ച് വര്‍ഷത്തെ ഉമ്മന്‍ ചാണ്ടിയുടെ ഭരണം കോണ്‍ഗ്രസ്സിനും മുന്നണിക്കും വലിയ കോട്ടമുണ്ടാക്കിയെന്നാണ് ജനതാദള്‍ യുവിന്റെ പൊതു അഭിപ്രായം.യുഡിഎഫില്‍ കോണ്‍ഗ്രസ്സും ലീഗും മാത്രമാണ് തീരുമാനമെടുക്കുന്നത്.ഇത് മുന്നണിയുടെ കെട്ടുറപ്പിനെപ്പോലും ബാധിച്ചെന്നും ജെഡിയു നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.മറ്റു ഘടകകക്ഷികളെ മുഖവിലകെടുക്കാന്‍ മുഖ്യമന്ത്രിയോ,കെപിസിസി അധ്യക്ഷനോ,മുന്നണി കണ്‍വീനറോ തയ്യാറാകുന്നില്ലെന്നാണ് ജെഡിയുവിന്റെ പരാതി.വീരേന്ദ്രകുമാറിന്റെ പാലക്കാട്ടെ മൃഗീയ തോല്‍വി സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലും പിന്നീട് നടപടിയൊന്നും ഇല്ലാത്തതിലും കടുത്ത അതൃപ്തിയാണ് ഇവര്‍ക്കുള്ളത്.ഇതെല്ലാം സോണിയക്ക് മുന്‍പില്‍ അവതരിപ്പിക്കാന്‍ തന്നെയാണ് വീരന്റേയും കൂട്ടരുറ്റേയും തീരുമാനം.
എന്നാല്‍ കുറ്റപത്രം മുന്‍നിര്‍ത്തി കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കി അറ്റുത്ത തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടാനാണ് വീരന്റെ നീക്കമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ വിലയിരുത്തുന്നത്.സിപിഎമ്മുമായി കച്ചവടം ഉറപ്പിച്ച് വിലപേശാനുള്ള ജെഡിയുവിന്റെ നീക്കം അനുവധിക്കരുതെന്ന് ഇവര്‍ നേതൃത്വത്തെ ഇപ്പോള്‍ തന്നെ അറിയിച്ചിട്ടുണ്ട്.എന്തായാലും വീരനെ കൂടാതെ മാണിയും, ആര്‍എസ്പിയും ,എല്ലാം കോണ്‍ഗ്രസ്സിനെതിരെ ആഞ്ഞടിക്കാന്‍ തീരുമാനിച്ച് തന്നെയാണ് സോണിയയെ കാണുന്നത്.പ്രശ്‌നപരിഹാരമോ അതോ സീറ്റിനായുള്ള വിലപേശലോ എന്ന് കാത്തിരുന്ന് തന്നെ കാണാം