മൂന്നാമതും പിണറായി സർക്കാർ അധികാരത്തിൽ വരും.കോൺ​ഗ്രസ് ഈഴവരെ വെട്ടിനിരത്തി.സിപിഎമ്മിന് പിന്തുണയുമായി വെള്ളാപ്പള്ളി നടേശൻ.പിണറായി വിജയന് പ്രശംസ.കോൺഗ്രസിനും ബിജെപിയ്ക്കും എതിരെ വെള്ളാപ്പള്ളി.

തിരുവനന്തപുരം: കോൺഗ്രസിനെയും ബിജെപിയെയും കടന്നാക്രമിച്ച് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.മൂന്നാമതും പിണറായി സർക്കാർ അധികാരത്തിൽ വരും.കോൺ​ഗ്രസ് ഈഴവരെ വെട്ടിനിരത്തി.മുന്നണിയിൽ ഈഴവർക്കുളള അവ​ഗണന പരസ്യമാക്കി .എസ്എൻഡിപി മുഖപത്രമായ യോ​ഗനാദത്തിൽ ‘ഈഴവർ കറിവേപ്പിലയോ’ എന്ന പേരിൽ എഴുതിയ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ വിമ‍‍ർശനം. എൻഎസ്എസിനെതിരെ എഡിറ്റോറിയലിൽ വെള്ളാപ്പള്ളി ഒളിയമ്പും തൊടുത്തിട്ടുണ്ട്.

ഈഴവർക്ക് സിപിഎമ്മിലും കോൺ​ഗ്രസിലും അവ​ഗണനയാണെന്നും കസേരയ്ക്ക് ഭീഷണി വരുമ്പോൾ മാത്രമാണ് സമുദായ ചിന്തയെന്നും വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. എസ്എൻഡിപി യോ​ഗത്തിന്റെ മുഖപത്രമായ യോ​ഗനാദത്തിലാണ് വെള്ളാപ്പള്ളി നടേശൻ നിലപാട് വ്യക്തമാക്കിയത്. കോൺ​ഗ്രസ് ഈഴവരെ വെട്ടിനിരത്തുകയാണ്. നിലവിൽ സമുദായത്തിനുള്ളത് കെ ബാബു എന്ന എംഎൽഎ മാത്രമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെപിസിസി പ്രസിഡന്റ് പോലും തഴയപ്പെടുന്നു. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ആ ഈഴവൻ പോലും പദവിയിൽ ഇല്ലാതാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കെപിസിസി നേതൃമാറ്റ ചർച്ചകൾക്കിടെയാണ് വെള്ളാപ്പള്ളിയുടെ വിമർശനമെന്നതും ശ്രദ്ധേയമാണ്. പിണറായി ഭരിക്കുമ്പോഴും ഈഴവരെ അവ​ഗണിക്കുകയാണ്. തമ്മിൽ ഭേദം സിപിഎം എന്ന് മാത്രം. ഇടതുപക്ഷത്തിന്റെ അതിരുവിട്ട ന്യൂനപക്ഷ ആഭിമുഖ്യത്തെയും വെള്ളാപ്പള്ളി വിമർശിച്ചു. അതേ സമയം നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മൂന്നാമതും പിണറായി സർക്കാർ അധികാരത്തിൽ വരുമെന്നും നേതൃസ്ഥാനത്ത് പിണറായി വിജയനല്ലാതെ മറ്റൊരു മുഖം സിപിഎമ്മിനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പഞ്ചായത്ത് മുതൽ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ വരെ സ്ഥാനാ‍ർത്ഥികളെ നിർണ്ണയിക്കുമ്പോൾ അം​ഗബലം കൊണ്ട് മുന്നിൽ നിൽക്കുന്ന ഈഴവരെ പാർട്ടികൾ കാണില്ല. ദാനം ചോദിച്ചാണ് മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയതെങ്കിൽ ഈഴവരെ പച്ചയ്ക്ക് വഞ്ചിച്ചും അപമാനിച്ചുമാണ് രാഷ്ട്രീയക്കാർ പാതാളത്തിലേയ്ക്ക് വിടുന്നത്. സീറ്റ് കൊടുത്തില്ലെങ്കിലും പദവികൾ നൽകിയില്ലെങ്കിലും ഒന്നും സംഭവിക്കാനില്ലെന്ന് നേതൃത്വങ്ങൾക്കറിയാം. എത്ര ചവിട്ടുകൊണ്ടാലും ഈഴവർ തൊഴുതുതന്നെ നിൽക്കുമെന്ന അവരുടെ ചിന്താ​ഗതിയ്ക്ക് മറുപടി കൊടുക്കേണ്ട കാലം എന്നേ കഴിഞ്ഞൂവെന്നും വെള്ളപ്പള്ളി എഡിറ്റോറിയലിൽ ചൂണ്ടിക്കാണിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെ എഡിറ്റോറിയലിൽ വെള്ളാപ്പള്ളി പ്രശംസിക്കുന്നുണ്ട്. എൻഡ‍ിഎയുടെ വളർച്ചയും യുഡിഎഫിൻ്റെ തകർച്ചയും കാണുമ്പോൾ അടുത്ത തിരഞ്ഞെടുപ്പിലും പിണറായി വിജയൻ തന്നെ അധികാരത്തിലെത്തുമെന്നാണ് വെള്ളപ്പള്ളി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇടതുസർക്കാർ മൂന്നാമതും അധികാരത്തിലെത്തിയാൽ നേതൃസ്ഥാനത്തേയ്ക്ക് പിണറായി വിജയൻ അല്ലാതെ മറ്റൊരു മുഖം സിപിഐഎമ്മിലില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണൻ്റെ വിയോ​ഗം സൃഷ്ടിച്ച വിടവ് നികത്താൻ സിപിഐഎമ്മിന് സാധിച്ചിട്ടില്ലെന്നും എഡിറ്റോറിയലിൽ പരാമർശമുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും എഡിറ്റോറിയലിൽ വിമർശനമുണ്ട്. പാവപ്പെട്ടവർക്ക് വേണ്ടി ഒട്ടനവധി കാര്യങ്ങൾ സർക്കാർ ചെയ്യുന്നുണ്ടെങ്കിലും ആ മേന്മകളെ നിഷ്പ്രഭമാക്കുന്ന പ്രവർത്തികളാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലർ ചെയ്യുന്നതെന്നാണ് വെള്ളാപ്പള്ളി നടേശൻ്റെ വിമർശനം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ പ്രവർത്തി കൊണ്ട് സർക്കാരിനും മുഖ്യമന്ത്രിക്കും പാർട്ടിക്കും കളങ്കമുണ്ടാകുന്നുണ്ടെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നുണ്ട്. പാർട്ടി നേതാക്കളും അണികളും വരെ ഈ ദുരനുഭവങ്ങളുടെ ഇരകളാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നതിലെ ഉദ്ദേശശുദ്ധി മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും വെള്ളാപ്പള്ളി നടേശൻ എഡിറ്റോറിയലിൽ ആവശ്യപ്പെടുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പോരായ്മകൾ വിലയിരുത്തി തിരുത്തണമെന്നാണ് അപേക്ഷയെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Top