ആലപ്പുഴയില്‍ ഇടതുമുന്നണി ജയിച്ചുകഴിഞ്ഞെന്ന് വെള്ളാപ്പള്ളി നടേശന്‍; കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളെ പോലും ലഭിക്കുന്നില്ലെന്ന് പരിഹാസം

കൊല്ലം: ആലപ്പുഴ ലോക്സഭ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എം ആരിഫ് തെരഞ്ഞെടുപ്പിന് മുമ്പേ ജയിച്ചുകഴിഞ്ഞെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജനകീയനായ നേതാവാണ് എ എം ആരിഫ്. മുഴുവന്‍ സമയവും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന് വന്‍ഭൂരിപക്ഷം ഉണ്ടാകുമെന്ന ഉറപ്പാണ്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ സി വേണുഗോപാല്‍ വീണ്ടും മത്സരിച്ചാലും ജയിക്കില്ല. എംപിയായിരുന്നിട്ട് ജനങ്ങള്‍ക്കായി ഒന്നും ചെയ്യാതിരുന്നതുകൊണ്ടാണ് കഴിഞ്ഞതവണ കുറഞ്ഞ ഭൂരിപക്ഷത്തില്‍ ജയിച്ചത്. ആലപ്പുഴ ജില്ലയിലെ കോണ്‍ഗ്രസിന്റെ സ്ഥിതി മാറി. ഹരിപ്പാട് ഒഴികെ ഒരു സീറ്റിലും നിയമസഭയില്‍ കോണ്‍ഗ്രസിന് പിടിച്ചുനില്‍ക്കാനായില്ല. ഇതുവരെ യോജിച്ച ഒരു സ്ഥാനാര്‍ഥിയെപ്പോലും കോണ്‍ഗ്രസിന് കണ്ടെത്താനാകുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top