ന്യുഡൽഹി: ഇന്ത്യയിൽ കോൺഗ്രസിന്റെ നാശത്തിൽ പ്രധാനി കെസി വേണുഗോപാൽ എന്ന ആരോപണം ശക്തമാകുന്നു .രാഹുൽ ഗാന്ധി വേണുവിന്റെ കൈയ്യിലെ പാവയായി എന്നും ആരോപണം .കുട്ടിക്കുരങ്ങൻ കൊണ്ട് ചോറ് വാരിക്കുന്നു എന്ന ആരോപണം പോലെ രാഹുലിനെ കഴിവുകെട്ട കോമാളി എന്ന ലേബൽ പൊതുജനത്തിന് മുന്നിൽ അവതരിപ്പിക്കപ്പെടുത്തത്തിനിൽ വേണുഗോപാലിന് മുഖ്യ റോൾ ഉണ്ടെന്നാണ് പ്രതിധാന കോൺഗ്രസുകാർ ആരോപിക്കുന്നത് . വേണു ഇപ്പോഴുള്ള സ്ഥാനത്ത് തുടർന്നാൽ കോൺഗ്രസിന്റെ തകർച്ച ഇനിയും വലുതായിരിക്കും എന്നും ആരോപണം.അതിനാൽ തന്നെ വേണുഗോപാലിനെ തൽസ്ഥാനത്ത് നിന്നും മാറ്റണം എന്നാണു പ്രധാന ആവശ്യം .
ഒരു ഭാരവാഹി അഞ്ച് കൊല്ലത്തില്‍ കൂടുതല്‍ ഒരു സ്ഥാനം വഹിക്കരുത് എന്ന തീരുമാനം ചിന്തന്‍ ശിവിറില്‍ എടുത്തിരുന്നു. രണ്ടാം ടേം പെട്ടെന്ന് തന്നെ നല്‍കരുതെന്നും തീരുമാനിച്ചിരുന്നു. ഇതാണ് വേണുഗോപാലിന് മുമ്പില്‍ തടസ്സമായി നില്‍ക്കുന്നത്. അതേ സമയം മറ്റൊരു തീരുമാനം കൂടി ചിന്തന്‍ ശിവിറില്‍ എടുത്തിരുന്നു. ഒരു വ്യക്തി-ഒരു പദവി തത്വം.
ദേശീയ അദ്ധ്യക്ഷന്‍ ഖാര്‍ഗെ രാജ്യസഭ പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം വഹിക്കുന്നത് ഈ തത്വത്തിന് എതിരായിട്ടാണ്. ഇക്കാര്യം കണക്കിലെടുത്ത് വേണുഗോപാലിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ അനുവദിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല.ഇക്കാര്യങ്ങളിലെല്ലാം പ്ലീനറി സമ്മേളനത്തില്‍ തീരുമാനമാവുമെന്നാണ് ദല്‍ഹിയിലെ നേതാക്കള്‍ പറയുന്നത്. ഫെബ്രുവരി 24 മുതല്‍ 26 വരെയാണ് സമ്മേളനം നടക്കുന്നത്. പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയായ പ്രവര്‍ത്തക സമിതിയുടെ തെരഞ്ഞെടുപ്പും സമ്മേളനത്തില്‍ നടക്കും. പ്രവര്‍ത്തക സമിതിയിലെ പകുതിയോളം അംഗങ്ങളെയാണ് തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കുക.
രാഹുല്‍ ഗാന്ധിയുമായി മാത്രമല്ല സോണിയാ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും മികച്ച ബന്ധമാണ് വേണുഗോപാലിനുള്ളത്. 59കാരനായ വേണുഗോപാല്‍ ഭാരത് ജോഡോ യാത്രയില്‍ 3000 കിലോമീറ്ററാണ് കാല്‍നടയായി സഞ്ചരിച്ചത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള യാത്രയുടെ ആലോചന മുതല്‍ അതിന്റെ നടത്തിപ്പിലും സര്‍ക്കാര്‍ സംവിധാനങ്ങളുമായി സംസാരിച്ച് രാഹുലിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നതിലടക്കം വേണുഗോപാല്‍ വലിയ പങ്കാണ് വഹിച്ചത്.
പ്രവര്‍ത്തക സമിതി നിലവില്‍ വന്ന് കഴിഞ്ഞാലും സംഘടന ചുമതയുള്ള എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് പ്രവര്‍ത്തകരുടെ കെസി തന്നെ തുടരണമെന്ന ആഗ്രഹമാണ് ഭൂരിപക്ഷം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉള്ളത്. പക്ഷെ വേണുഗോപാലിന് തടസ്സമായി നില്‍ക്കുന്നത് ചിന്തന്‍ ശിവിറിലെ ഒരു തീരുമാനമാണ്.