എം.പി.വീരേന്ദ്രകുമാറിനെ ജെഡിയുവില്‍ നിന്ന് പുറത്താക്കും

തിരുവനന്തപുരം: യു.ഡി.എഫ്എം മുന്നണിയിലുള്ള   എം.പി.വീരേന്ദ്രകുമാറിനെ ജെഡിയുവില്‍ നിന്ന് പുറത്താക്കും. എംപി സ്ഥാനത്ത് നിന്ന് വീരേന്ദ്രകുമാര്‍ അയോഗ്യനാക്കപ്പെടില്ല. ഇത് സംബന്ധിച്ച്‌ നിതീഷ് കുമാറുമായി ധാരണയിലെത്തി. ശരദ് യാദവുമായി ബന്ധം പുലര്‍ത്തില്ലെന്ന് നിതീഷിന് ഉറപ്പ് നല്‍കി. ജെഡിയുവില്‍ തുടരണമോയെന്ന് വീരേന്ദ്രകുമാറിന് തീരുമാനിക്കാം. രാജ്യസഭയില്‍ വിപ്പ് നല്‍കില്ലെന്ന് ജെഡിയു ദേശീയനേതൃത്വം വ്യക്തമാക്കി.
ബിഹാറില്‍ മഹാസഖ്യം വേര്‍പ്പെടുത്തി ബിജെപിയുമായി ചേര്‍ന്ന നിതീഷ് കുമാറിന്റെ നീക്കത്തോടു യോജിക്കുന്നില്ലെന്ന് എം.പി. വീരേന്ദ്രകുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിതീഷിനെ തള്ളിപ്പറയാന്‍ ജെഡിയു എംപിമാര്‍ തയാറാകണം. വേണ്ടിവന്നാല്‍ രാജ്യസഭാംഗത്വം താന്‍ രാജിവയ്ക്കും.കേരളത്തിലെ പാര്‍ട്ടി ഒരിക്കലും ഫാസിസ്റ്റ് കക്ഷികളുമായുള്ള ബന്ധം അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിജെപിയുമായി കൂട്ടുചേരാനുള്ള നിതീഷിന്റെ നീക്കം ഞെട്ടിച്ചെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു. ഞങ്ങള്‍ അത് അംഗീകരിക്കുന്നില്ല. നിതീഷുമായുള്ള എല്ലാ ബന്ധവും ഇതോടെ അവസാനിച്ചു.
ബിജെപിയുടെ ഫാസിസത്തിനെതിരായി പ്രതിപക്ഷത്തിനൊപ്പം ഒറ്റക്കെട്ടായിനിന്ന് മതനിരപേക്ഷത സംരക്ഷിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. എല്ലാം അട്ടിമറിച്ചാണ് നിതീഷ്കുമാര്‍ ബിഹാറില്‍ ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയതെന്നും വീരേന്ദ്രകുമാര്‍ ആരോപിച്ചിരുന്നു.

Top