ഫിഷറീസിലെ ബാബുവിന്റെ റോഡ് നിര്‍മ്മാണം ഭൂമാഫിയക്ക് വേണ്ടിയോ? ബാബുവിന്റെയും മാണിയുടെയും ആസ്തികള്‍ ചികഞ്ഞ് വിജിലന്‍സ്

KM-Mani-and-K-Babu

കൊച്ചി: കെഎം മാണിയെയും കെ ബാബുവിനെയും മുറുകെ പിടിച്ചിരിക്കുകയാണ് വിജിലന്‍സ്. ബാബുവിന്റെയും മാണിയുടെയും ആസ്തികള്‍ ചികഞ്ഞാണ് വിജിലന്‍സിന്റെ അന്വേഷണം. ബാബുവിന്റെ വിദേശയാത്രകളുടെ ലക്ഷ്യമെന്തായിരുന്നുവെന്നും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. ഇരുവരുടെയും സ്വത്ത് വിവരങ്ങള്‍ ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ആദായ നികുതി വകുപ്പിന് കത്ത് നല്‍കി.

ഇവര്‍ക്കെതിരെയുളള കേസുകളുടെ എഫ്ഐആര്‍ സഹിതമാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ കത്ത്. എക്സൈസ് വകുപ്പിന് പുറമെ ഫിഷറീസ് വകുപ്പിന് കീഴിലുണ്ടായിട്ടുളള ബാബുവിന്റെ ഇടപാടുകളിലും ഇപ്പോള്‍ വിജിലന്‍സ് പരിശോധന തുടരുകയാണ്. ഫിഷറീസ് വകുപ്പിന് കീഴില്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗം നിര്‍മ്മിച്ച റോഡുകളാണ് ആദ്യഘട്ടത്തില്‍ പരിശോധിക്കുന്നത്. ഈ റോഡുകള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് വേണ്ടി നിര്‍മ്മിച്ചതാണെന്നാണ് ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുവൈറ്റ്, സിഗംപ്പൂര്‍ എന്നീ രാജ്യങ്ങളിലേക്ക് ബാബു നടത്തിയ വിദേശയാത്രകളാണ് പരിശോധിക്കുന്നത്. ഈ യാത്രകള്‍ സര്‍ക്കാര്‍ അനുമതിയോട് കൂടിയാണോ, യാത്രകളുടെ ഉദ്ദേശ്യം, കൂടിക്കാഴ്ചയുടെ ലക്ഷ്യം എന്നിവയാണ് പരിശോധിക്കുന്നത്. ബാബുവിന്റെ വീട്ടിലും മറ്റിടങ്ങളിലുമായി നടത്തിയ പരിശോധനയില്‍ നിന്നും ഇതുവരെ 236 രേഖകളാണ് വജിലന്‍സ് പിടിച്ചെടുത്തത്.

Top