ചെറുവത്തൂര്‍ ബാങ്ക് കവര്‍ച്ച: മുഖ്യപ്രതി കുടക് സ്വദേശിയായ മലയാളി പിടിയില്‍

കാസര്‍ക്കോട്:ചെറുവത്തൂര്‍ ബാങ്ക് കവര്‍ച്ചയിലെ മുഖ്യപ്രതി കുടക് സ്വദേശിയായ മലയാളിയെ അറസ്റ്റു ചെയ്തു. ഇയാളെ ചോദ്യംചെയ്തു വരികയാണ്. ഇയാളുടെ സഹായികളായ മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തു.ബാങ്കില്‍ നിന്ന് നഷ്ടപ്പെട്ട 4.95 കോടി രൂപ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.ബാങ്കിന്റെ കെട്ടിടം സ്ഥിതി ചെയ്യുന്ന കെട്ടിടം വാടകയ്‌ക്കെടുത്ത മഞ്ചേശ്വരം സ്വദേശി ഇസ്മയിലിനെ കെട്ടിടമുടമയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്ത ആളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ മാസമാണ് മലപ്പുറം ചേലേമ്പ്ര സഹകരണ ബാങ്കില്‍ നടന്ന കവര്‍ച്ചയ്ക്ക് സമാനമായി ചെറുവത്തൂര്‍ ബാങ്കിലും കവര്‍ച്ച നടന്നത്. 4.95 കോടി രൂപയുടെ സ്വര്‍ണവും 2.95 ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്.VIJAYA-BANK-
ബാങ്കിന്റെ താഴത്തെ നിലയിലെ ഹാള്‍ വാടകയ്‌ക്കെടുത്ത മോഷ്ടാക്കല്‍ തറ തുരന്നാണ് സ്‌ട്രോങ് റൂമില്‍ കടന്ന് കവര്‍ച്ച നടത്തിയത്. രാവിലെ പത്തുമണിയോടെ അകത്തു കടന്നവര്‍ 11.17നാണ് പുറത്തു കടന്നത്. ഈ സമയം ഇതുവഴി പലരും കടന്നു പോയിട്ടും ആര്‍ക്കും ഒരു സംശയവും തോന്നിയില്ല. കവര്‍ച്ചക്കാര്‍ അകത്തുകടന്നതും പുറത്തേക്ക് പോകുന്നതുമെല്ലാം വിജയാ ബാങ്കിന്റെ നേരെ മുന്‍ഭാഗത്തുള്ള ഫാര്‍മേഴ്‌സ് സഹകരണ ബാങ്കിന്റെ സി.സി.ടി.വി.യില്‍ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തി ഇപ്പോള്‍ പ്രതികളെ പിടികൂടിയത്.

Top