കൊച്ചി:ബിജെപി എം പി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റിൽ വാർത്താവതാരകൻ വിനു വി ജോണിന് വാർത്താ വിലക്ക്. വിനു വി ജോൺ കളിമുറിയിൽ വീണ് കൈയൊടിഞ്ഞു എന്നാണ് പറയപ്പെടുന്നതെങ്കിലും രാജീവ് ചന്ദ്രശേഖറിന്റെ നിർദ്ദേശാനുസരണം അദ്ദേവത്തെ വാർത്താവതരണത്തിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണെന്ന് കേൾക്കുന്നു.രാഷ്ട്രീയത്തിൽ പരസ്പരം പൊതുസമൂഹചിന്തയിൽ പോരടിക്കുന്ന എങ്കിലും എല്ലാവര് മച്ചാനും മച്ചാനും എന്നാ ആരോപണം .
മാത്യഭൂമിയിലെ വേണുവിന് ഉടൻ വിലക്കുണ്ടാകും. സ്ഥാപനത്തിനുള്ളിൽ നിന്നല്ല. പകരം സി പി എം കേന്ദ്രങ്ങളിൽ നിന്നാണ്. വേണു പിണറായിയുടെ ഏറ്റവും വലിയ വിമർശകനാണ്. വീരേന്ദ്രകുമാർ ലയിക്കുമ്പോൾ വേണുവിനെ നിലയ്ക്ക് നിർത്തണമെന്ന് പിണറായി ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ വേണു വീരന്റെ നിർദ്ദേശത്തിന് കീഴടങ്ങുന്നില്ലെന്നാണ് കേൾക്കുന്നത്. തനിക്ക് സ്വാതന്ത്ര്യം നൽകിയില്ലെങ്കിൽ ചാനൽ വിടുമെന്ന് വേണു ഭീഷണിപ്പെടുത്തുന്നു.
തത്കാലം സി പി എമ്മിനെ അതിരുവിട്ട് ഉപദ്രവിക്കരുതെന്ന് ചാനൽ മേധാവികൾ വേണുവിനെ ഉപദേശിച്ചതിന് പിന്നാലെയാണ് കോടിയേരി വിഷയം വന്നു ചാടിയത്. കോടിയേരിയെ വേണു പിഴിഞ്ഞ് അയയിലിട്ടു. വേണുവിന്റെ വാക്കുകൾ കേട്ടിരുന്ന സഖാക്കൾ തുള്ളി ചാടിയെന്നാണ് പറയുന്നത്. വേണുവിന്റെ പ്രകടനം കണ്ട് ചാനൽ മേധാവികൾ കണ്ണു തളളി. വീരൻ വേണുവിന്റെ അട്ടഹാസം കണ്ട് ഉറഞ്ഞു തുള്ളിയെന്നും കേൾക്കുന്നു.
ജനപക്ഷത്ത് നിൽക്കുന്ന അവതാരകനാന്ന് വേണു. പാവപ്പെട്ട സഖാക്കൾ വളർത്തി വലുതാക്കിയ പാർട്ടിയെ കോടീശ്വരൻമാരുടെ തൊഴുത്തിൽ കൊണ്ടു കെട്ടാനുള്ള ശ്രമം പാർട്ടിയെ സ്നേഹിക്കുന്ന ആർക്കും അംഗീകരിക്കാനാവില്ല. അങ്ങനെ വരുമ്പോൾ അത് ജനഹിതത്തിന് എതിരാകും. ജനഹിതത്തിന് എതിരുള്ള ഒരു ചാനൽ ആരും കാണില്ല. കൈരളി ചാനൽ ഉദാഹരണമെന്ന് വേണു പറയുന്നു.വിനു വി ജോൺ ഏഷ്യാനെറ്റിൽ വരുന്നില്ലെന്നാണ് കേൾക്കുന്നത്. വല്ലപ്പോഴും മാത്രം വരും. വന്നാൽ ജോലിയിൽ ഏർപ്പെടാറില്ല. പി ജി സുരേഷ് കുമാറിനെയും ജിമ്മി ജെയിംസിനെയും ഇറക്കി കളം പിടിക്കാനാണ് ഏഷ്യാനെറ്റ് ലഷ്യമിടുന്നത്. എന്നാൽ വിനു വി ജോണിന്റെ ജല്പനങ്ങളെ മറികടക്കാൻ സുരേഷിനും ജിമ്മിക്കും കഴിയുന്നില്ല. ബിജെപിക്കെതിരെ ആഞ്ഞടിക്കുന്നതാണ് വിനുവിന് വിനയായത്. ഏഷ്യാനെറ്റിന് ലഭിക്കുന്നത് കേന്ദ്ര സർക്കാരിന്റെ പരസ്യങ്ങളാണ്. ഏഷ്യാനെറ്റ് നിലനിൽക്കുന്നത് തന്നെ കേന്ദ്ര സർക്കാരിന്റെ പരസ്യങ്ങളിലാണ്.
നരേന്ദ്ര മോദിയെയും സംസ്ഥാന ബിജെപിയെയും എതിർക്കുന്ന ഒന്നും വേണ്ടെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ കർശന നിർദ്ദേശം. വിനു ഇക്കാര്യം അംഗീകരിച്ചേക്കും. അതു കൊണ്ട് തന്നെയാണ് അദ്ദേഹം വാർത്താവതരണത്തിൽ നിന്നും മാറി നിൽക്കുന്നത്. എന്നാൽ ഏഷ്യാനെറ്റിലെ സഹപ്രവർത്തകർ വിനുവിനെ വിടാൻ തയ്യാറല്ല.വിനുവും വേണുവും തുടങ്ങി വച്ച തെറി നൈറ്റുകൾ ജനങ്ങൾക്ക് അഡിക്ഷനായി കഴിഞ്ഞു. നാല് തെറി ആരെയെങ്കിലും വിളിച്ചില്ലെങ്കിൽ സമാധാനമില്ലെന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. ജനവികാരം രൂപപ്പെടുത്തുന്നതിൽ ഇത്തരം ചർച്ചകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. ദിനപത്രങ്ങളിലെ വാർത്തകൾ പോലും ചാനൽ വാർത്തകൾക്ക് പിന്നാലെയാണ് സഞ്ചരിക്കുന്നത്. ചാനലകളുടെ എക്സ്റ്റൻഷനായി പത്രങ്ങൾ മാറിയിരുന്നു.