അമ്മേ നാരായണയില്‍ തുടങ്ങി ഒടുവില്‍ സാന്താക്‌ളോസും ബാഹുബലിയും ഇറങ്ങി വന്നു: വൈറലായി കിടിലന്‍ നാമം ചൊല്ലല്‍

ഒരു കൊച്ചുമിടുക്കി സന്ധ്യാനാമം ചൊല്ലുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഹിറ്റാണിപ്പോള്‍. തുടക്കം മുതല്‍ അവസാനം വരെ നല്ല താളത്തില്‍ തന്നെയാണ് കക്ഷിയുടെ ചൊല്ലല്‍. ഒരു നാമം ചൊല്ലലില്‍ എന്താണിത്ര പ്രത്യേകത എന്ന് ചിന്തിക്കും മുന്‍പിതൊന്നു കേട്ടു നോക്കൂ…

‘രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം…’
‘അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷമീ നാരായണാ ഭദ്രേ നാരായാണാ .’

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

https://www.facebook.com/sudheer.parandodu/videos/1809485412497315/

ഇവിടംവരെ വളരെ വളരെ ശരിയാ… നല്ല ദൈവഭക്തിയുള്ള മിടുക്കിക്കുട്ടി.. ഇത്ര ചെറിയ കുട്ടി ബുക്കൊക്കെ പിടിച്ച് നിലവിളക്കിന് മുന്‍പില്‍ ചമ്രംപടഞ്ഞിരുന്ന് ഇങ്ങനെ നാമം ചൊല്ലിയാല്‍ ഏത് ദൈവവും പ്രസാദിക്കും ഒറപ്പാ..

ഇനി അടുത്ത വരികളാണ് കക്ഷി തകര്‍ത്തുകളഞ്ഞത്. മിനുങ്ങും മിന്നാമിനുങ്ങില്‍ തുടങ്ങിയ പാട്ട് തമരടിക്കുന്ന കാലമായടീ തീയാമ്മേ….നഴ്‌സറിപ്പാട്ടുകളായ ട്വിങ്കിള്‍ ട്വിങ്കിളും ജോണി ജോണീ യെസ് പപ്പയും കടന്ന് കാരള്‍ ഗാനമായ ജിംഗിള്‍ ബെല്‍സും ബലിബലി ബലി ബാഹുബലിയിലും എത്തിയെന്നു പറഞ്ഞാല്‍ മതിയല്ലോ…

Top