വിവാഹ ദിനം പൂക്കള്‍ക്ക് പകരം വധൂവരന്മാരുടെ മേല്‍ ചൊരിഞ്ഞത് ലക്ഷക്കണക്കിന് രൂപ 

ആർഭാട വിവാഹത്തിന്റെ വാര്‍ത്തയിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.ഹൈദരാബാദിലാണ് സംഭവം നടന്നത്. വധൂ വരന്മാര്‍ക്ക് മേല്‍ ലക്ഷക്കണക്കിന് രൂപ വര്‍ഷിച്ചു കൊണ്ടാണ് ഈ വിവാഹം മാധ്യമ ശ്രദ്ധ ആകര്‍ഷിച്ചത്. മാര്‍ച്ച്‌ പതിനേഴിനാണ് ഈ വിവാഹം നടന്നത്. സുശാന്ത് കൊത്ത, മേഘ്‌ന ഗൌഡ എന്നിവരുടെ വിവാഹത്തിനു ബന്ധുക്കള്‍ എത്തിയത് ബാസ്‌ക്കറ്റ് നിറയെ കറന്‍സി നോട്ടുകളുമായി ആയിരുന്നു. വിവാഹ വേദിയില്‍ വച്ച്‌ ഇത് അവര്‍ വധുവിന്റെയും വരന്റെയും മേല്‍ വര്‍ഷിക്കുകയും ചെയ്തു. സ്വകാര്യ ഐടി കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്യുകയാണ് വധുവായ മേഘ്‌ന. വരന്‍ സുശാന്ത് സരൂര്‍നഗര്‍ സ്വദേശിയാണ്. ഇവരുടെ വിവാഹത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറല്‍ ആയി കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ നിരവധി ആളുകള്‍ ആണ് ഈ വിചിത്ര വിവാഹത്തെ കുറിച്ച്‌ കൗതുകത്തോടെയാണ് നോക്കി കണ്ടത്.

Top